അമ്മയുടെ പിറന്നാളിന് മോഡി വള്ളിക്കാവില്‍
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷിക്കാന്‍ മോഡി വള്ളിക്കാവിലേക്ക്. 26ന് രാവിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോഡി കവടിയാര്‍ കൊട്ടാരത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയെ സന്ദര്‍ശിച്ചതിന് ശേഷമാണ് വള്ളിക്കാവിലെ അമ്മയുടെ മഠത്തിലേക്ക് പോകുന്നത്. ഹെലിക്കോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തി അവിടെ നിന്ന് റോഡ് മാര്‍ഗം മഠത്തിലേക്ക് പോകും.
അമ്മയുടെ പിറന്നാളാഘോഷത്തിനൊപ്പം, വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ 27ന് വൈകിട്ട് തലസ്ഥാന നഗരിയില്‍ എത്തിയ മോഡിക്ക് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ മോഡിയെ ബിജെപി ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഉള്‍പ്പടെയുള്ള നേതക്കളാണ് സ്വീകരിച്ചത്.
അമ്മയുടെ പിറന്നാളിന് മോഡി വള്ളിക്കാവില്‍
അമ്മയുടെ പിറന്നാളിന് മോഡി വള്ളിക്കാവില്‍

തിരുവനന്തപുരത്ത്
27ന് വൈകിട്ട് 7.30ഓടെയാണ് മോഡി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്.

സ്വീകരണം
ബിജെപി ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, പിഎസ് ശ്രീധരന്‍ പിള്ള, ഒ രാജഗോപാല്‍ തുടങ്ങിയ നേതാക്കളാണ് മോഡിയെ സ്വീകരിച്ചത്.

ലോകസഭാ തിരഞ്ഞെടുപ്പ്
മസ്‌ക്കറ്റ് റോഡില്‍ നടന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് ചര്‍ച്ച ചെയ്തത്.

അമൃതാനന്ദമായി
മാതാ അമൃതാനന്ദമയിയുടെ അറുപാതാം പിറന്നാളാഘോഷത്തിന് വേണ്ടിയാണ് മോഡി കേരളത്തിലെത്തിയത്.

മടക്കം
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം 26ന് ഉച്ചയോടെ മോഡി മടങ്ങും.
മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ പൊന്നാടചാര്‍ത്തി നേതാക്കള്‍ മോഡിയെ സ്വീകരിച്ചപ്പോള്‍ ജയ് വിളികളോടെ പ്രവര്‍ത്തകരും വരവേറ്റു. പ്രവര്‍ത്തകര്‍ക്കിടിലേക്കിറങ്ങി അദ്ദേഹം അഭിവാദ്യം ചെയ്തപ്പോള്‍ അത് ആവേശക്കടലായി മാറി. അമ്മയുടെ പിറന്നാളാഘോഷത്തില്‍ സംബന്ധിച്ച ശേഷം ഉച്ചയോടെ മോഡി മടങ്ങും.












Click it and Unblock the Notifications