Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് 'ഹിന്ദി ബെല്‍റ്റില്‍' മുറുകി; ബിജെപി ദേശീയ കൗണ്‍സിലിന് വെള്ളിയാഴ്ച തുടക്കം

കോഴിക്കോട്: മൂന്നു നാള്‍ നീളുന്ന ബിജെപി ദേശീയ കൗണ്‍സിലിന് വെള്ളിയാഴ്ച(സെപ്തംബര്‍ 23) തുടക്കമാവും. പ്രധാനന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും എംപിമാരും എംഎല്‍മാരും നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയോടെത്തന്നെ പരിപാടികളുടെ നിയന്ത്രണം ദേശീയ നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞു.

പ്രധാനമന്ത്രി മോദിയും 30 ലേറെ ക്യാബിനറ്റ് മന്ത്രിമാരും, 300ല്‍പ്പരം എംപിമാര്‍, പത്തോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ആയിരത്തോളം എംഎല്‍എമാര്‍, സംസ്ഥാന നേതാക്കള്‍ എന്നിങ്ങനെ വന്‍പടയാണ് വരും ദിവസങ്ങളില്‍ കോഴിക്കോട്ട് തമ്പടിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യാഴാഴ്ച തന്നെ കോഴിക്കോട്ടെത്തി. രാമനാട്ടുകര കടവ് ഹോട്ടലിലാണ് പ്രമുഖര്‍ തങ്ങുന്നത്. ദേശീയ മാധ്യമങ്ങളും വന്നു കഴിഞ്ഞു. സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ നഗരം വന്‍സുരക്ഷാ വലയത്തിലാണ്.

BJP National Council

വെള്ളിയാഴ്ച രാവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒ രാജഗോപാല്‍ എംഎല്‍എയും ചേര്‍ന്ന് പതാക ഉയര്‍ത്തും. വൈകിട്ടാണ് ഔദ്യോഗികമായി പരിപാടികള്‍ക്ക് തുടക്കമാവുന്നത്. കടവ് ഹോട്ടലില്‍ ദേശീയ ഭാരവാഹികളുടെയും സംസ്ഥാന ഓര്‍ഗനൈസര്‍മാരുടെയും യോഗം ചേരും. ഇത് ശനിയാഴ്ച ഉച്ചവരെ നീണ്ടു നില്‍ക്കും. ഇതിനുശേഷം സമ്പൂര്‍ണ കൗണ്‍സില്‍ യോഗം സ്വപ്‌നനഗരിയില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ നടക്കും. ഞായറാഴ്ച പൊതുസമ്മേളനത്തിനായി കോഴിക്കോട് ബീച്ചില്‍ വേദിയൊരുക്കിയിട്ടുണ്ട്. വിവിധ ചര്‍ച്ചാ സെഷനുകളും കലാപരിപാടികളും എക്‌സിബിഷനുകളും മറ്റും കൗണ്‍സിലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ജനസംഘം പ്രസിഡന്റ് ആയിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി വര്‍ഷമാണിത്. ദീന്‍ ദയാല്‍ ഉപാധ്യായെ ജനസംഘം പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത് 1967 ല്‍ കോഴിക്കോട് വച്ചായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണ ദേശീയ കൗണ്‍സില്‍ കോഴിക്കോട് വച്ച് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+