ബിജെപി ദേശീയ നിർവാഹക സമിതി ഞായറാഴ്ച ദില്ലിയിൽ ; നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രധാന അജൻഡ
ദില്ലി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ബിജെപി ദേശീയ നിർവാഹക സമിതി ഞായറാഴ്ച ദില്ലിയിൽ ചേരും. നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളാണ് യോഗത്തിൻ്റെ പ്രധാന അജൻഡ. യോഗം യു.പി യിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ മാസം ചേർന്ന ദേശീയ ഭാരവാഹികളുടെ യോഗമാണ് നിർവാഹക സമിതി ദില്ലിയിൽ തന്നെ നടത്താൻ നിശ്ചയിച്ചത്..

നിർവാഹകസമിതി പുന:സംഘടിപ്പിച്ച ശേഷം നടക്കുന്ന ആദ്യ യോഗത്തിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനമാണ് പ്രധാന അജൻഡയായി നിശ്ചയിച്ചിട്ടുള്ളത്. പാർലമെൻ്ററി ബോർഡ് അംഗങ്ങളും ദേശീയ ഭാരവാഹികളും ദില്ലിയിൽ നിന്നുള്ളവരും യോഗത്തിൽ നേരിട്ട് പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അതാത് സംസ്ഥാന സമിതി ഓഫീസുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കും. ഓൺലൈനായും ഓഫ് ലൈനായിട്ടുമാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
സാരിയില്‍ സുന്ദരിയായി നന്ദന വർമ്മ, ചിത്രങ്ങള്‍ കാണാം

പ്രചാരണപരിപാടികൾ, ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ, കർഷകസമരത്തിൻ്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ നിർവാഹക സമിതിയിൽ ചർച്ച ചെയ്യും. കൊവിഡ് വാക്സിനേഷൻ 100 കോടി കടന്നതിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയം നിർവാഹക സമിതിയിൽ പാസാക്കും.

ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത്ഷാ, നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്. 35 ഭാരവാഹികളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുൾപ്പെടുന്നുണ്ട്.

അതേസമയം, കേരള ബിജെപിയിൽ വീണ്ടും കെ സുരേന്ദ്രനെതിരെ പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ പദത്തില്‍ കെ.സുരേന്ദ്രന്‍ തുടരട്ടെയെന്നാണ് കേന്ദ്രനേതൃത്വം പറയുന്നത്. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷാണ് ഇക്കാര്യം ഭാരവാഹി യോഗത്തില്‍ പ്രഖ്യാപിച്ചത്. മണ്ഡലങ്ങള്‍ വിഭജിക്കാനും സംഘടന കൂടുതല്‍ സക്രിയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ കെ .സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കൃഷ്ണദാസ് പക്ഷം.

കഴിഞ്ഞ ദിവസം നടന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നിരുന്നു. പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ് തുടങ്ങിയ പ്രമുഖർ കോർകമ്മറ്റിയിൽ നിന്നും വിട്ടു നിന്നതാണ് ചർച്ചയായത്. ബിജെപി സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിന്നാലെ നേതാക്കൾക്കിടയിലെ മറനീക്കി പുറത്തു വരികയാണ്.












Click it and Unblock the Notifications