• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടുത്ത ബിജെപി അധ്യക്ഷനാണ്? കെ സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ? ബി എൽ സന്തോഷ് കേരളത്തിലേക്ക്....

കൊച്ചി: പിഎസ് ശ്രീധരൻ‌ പിള്ള മിസോറാം ഗവർണറായതോടെ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള സമവായ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ചർച്ചകൾക്കായി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് തിങ്കളാഴ്ച കേരളത്തിൽ എത്തും. രാവിലെ ബിടിഎച്ച് ഹോട്ടലിൽ വിവിധ വിഭാഗം നേതാക്കളുമായും പാർട്ടി കോർ കമ്മറ്റി അംഗങ്ങളുമായും അദ്ദേഹം ചർച്ച നടത്തുമെന്നാണ് സൂചന.

ചരിത്ര വിധി; അയോധ്യയിൽ സുരക്ഷ വർധിപ്പിച്ചു, 72 പേർക്കെതിരെ കേസ്, സുരക്ഷയ്ക്ക് 4000 സിആർപിഎഫ് ഭടന്മാർ

ശ്രീധരൻ പിള്ള മിസോറാം ഗവർണറായതോടെ കേരളത്തിലെ ബിജെപി നേതൃത്വം തലവനില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർക്കാണ് പട്ടികയിൽ മുൻ തൂക്കമുള്ളത്. കൃഷ്ണദാസ് പക്ഷക്കാരായ എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് സൂചനകൾ.

മുൻ പ്രസിഡൻരുമാർക്കും സാധ്യതകൾ

മുൻ പ്രസിഡൻരുമാർക്കും സാധ്യതകൾ

കഴിഞ്ഞ തവണ തർക്കങ്ങൾക്കൊടുവിൽ മുൻ പ്രസിഡന്റ് ആയിരുന്ന ശ്രീധരൻ പിള്ള തന്നെ പ്രസിഡന്റ് ആയതുപോലെയാണ് തീരുമാനമെങ്കിൽ മുൻ സംസ്ഥാന പ്രസിഡന്റ്മാരായ പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സികെ പത്മനാഭൻ എന്നിവരിൽ ആരെങ്കിലും പ്രസിഡന്റായി വരാനുള്ള സാധ്യതകളും ഉണ്ട്. സംസ്ഥാന പ്രസിഡന്റ് കെപി ശ്രീശന്റെ പേരും ചർച്ചകളിൽ സജീവമായുണ്ട്. വി മുരളിധര വിഭാഗം കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ചരട് വലിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഗ്രൂപ്പ് തർക്കം

ഗ്രൂപ്പ് തർക്കം

കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാൻ വി മുരളീധരന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൃഷ്ണദാസ് പക്ഷം മുന്നോട്ട് വെക്കുന്നത് എംടി രമേശിന്റെ പേര് തള്ളുകയാണെങ്കിൽ എഎൻ രാധാകൃഷ്ണനെ കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനാണ്. അതേസമയം ഇരു ഗ്രൂപ്പുകളും ഏറ്റുമുട്ടുമ്പോൾ സമവായമെന്ന നിലയിൽ ഇരുഗ്രൂപ്പിലും പെടാത്ത ആൾ എന്ന നിലയിൽ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.

കേന്ദ്ര താൽപ്പര്യം സുരേഷ്ഗോപിയോട്

കേന്ദ്ര താൽപ്പര്യം സുരേഷ്ഗോപിയോട്

ബിജെപി സംസ്ഥാന അധ്യക്ഷ പദവിലേക്ക് നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ പേരും ഉണ്ടായിരുന്നു. കേന്ദ്ര നേതൃത്വവും ഇതിന് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ആകാൻ ഇല്ലെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയി പോയപ്പോഴായിരുന്നു പിഎസ് ശ്രീധരൻ പിള്ള കേരളത്തിലെ ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തിയത്.

ഉപതിരപഞ്ഞെടുപ്പ് ഫലം

ഉപതിരപഞ്ഞെടുപ്പ് ഫലം

കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടിപ്പിന് ശേഷമാണ് പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി കേന്ദ്രം നിയമിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലും വട്ടിയൂർക്കാവിലും മ‍ഞ്ചേരിയിലും ബിജെപിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുൻ വർഷങ്ങളേതിനേക്കൾ വോട്ട് ശതമാനം ബിജെപിക്ക് കുറവായിരുന്നു. തുടർന്ന് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീദരൻ പിള്ളയെ മാറ്റുികയായിരുന്നു.

English summary
BJP national general secretary BL Santhosh will come Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X