ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ.... ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ബിജെപി!!
തിരുവനന്തപുരം: ശബരിമല വിഷയം വിടാതെ ബിജെപി. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കേന്ദ്ര സംഘം ഗവര്‍ണറെ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പി സദാശിവം ഉറപ്പ് നല്‍കിയതായി ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം സുരക്ഷയുടെ പേരില്‍ തീര്‍ത്ഥാടകരെ പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ അറസ്റ്റാണ് ഇപ്പോഴത്തെ നീക്കത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നു. കെ സുരേന്ദ്രനെതിരെ തെറ്റായ കേസാണ് എടുത്തിട്ടുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്ന ശബരിമല ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടമായിരിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ശബരിമല വിഷയം പഠിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘമാണ് കേരളത്തില്‍ എത്തിയത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹ്ലാദ് ജോഷി എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ഇവരാണ് നിവേദനം നല്‍കിയത്.












Click it and Unblock the Notifications