ബിജെപി നേതാക്കള്‍ക്കെതിരെ തൃശൂരും കൊച്ചിയിലും കേസ്; ജെപി നദ്ദയും പ്രതി, മറ്റ് 1500 പേരും പ്രതികള്‍
കൊച്ചി/തൃശൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. തൃശൂരിലും എറണാകുളത്തുമാണ് കേസ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജെപി നദ്ദ ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. ശേഷം തലസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുത്തു.
Recommended Video

വ്യാഴാഴ്ച നെടുമ്പാശേരിയിലെത്തി. ഇവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍തോതില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. 500ഓളം പേര്‍ക്കെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തിരിക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാവായ ബാബു കരിയാട് ആണ് കേസില്‍ ഒന്നാം പ്രതി. സ്വീകരണത്തിന് ശേഷം ജെപി നദ്ദ തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെ എടുത്ത കേസിലാണ് നദ്ദയെ പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടാതെ സംസ്ഥാന, ജില്ലാ നേതാക്കളും പ്രതികളാകുമെന്ന് പോലീസ് പറയുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതാണ് കേസിന് ആധാരം. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പകുതി കൊറോണ കേസുകളും ഇപ്പോള്‍ കേരളത്തിലാണ്. അതുകൊണ്ടുതന്നെ ശക്തമായ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications