കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറക്കെട്ടില്‍ കണ്ണടച്ചിരുന്ന് രമേശ് പിഷാരടി; 'മടിറ്റേഷ'നെ വിമര്‍ശിച്ച് എപി അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

കൊച്ചി: നടനും സംവിധായകനുമായ രമേശ് പിഷാരടി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രവും അടിക്കുറിപ്പും വിവാദത്തില്‍. പിഷാരടിയുടെ ചിത്രത്തിന് താഴെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പാറക്കെട്ടില്‍ ധ്യാനത്തിലെന്ന പോലെ ഇരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്. അതിന് താഴെ മടിറ്റേഷന്‍ എന്ന് കുറിക്കുകയും ചെയ്തു. ഈ ക്യാപ്ഷന്‍ മിക്കവരും തമാശയോടെയാണ് എടുത്തത്.

Recommended Video

cmsvideo
A P Abdullakutty Against Actor Ramesh Pisharody On A Facebook Post
p

എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണത്തോടെ പിഷാരടിയുടെ ക്യാപ്ഷന് മറ്റൊരു അര്‍ഥം വന്നു. പിഷാരടി, നിങ്ങള്‍ നമ്മുടെ മഹാ സംസ്‌കാരത്തെ കൊഞ്ഞനം കാട്ടുകയാണ് എന്നാണ് അബ്ദുള്ളക്കുട്ടി കമന്റ് ചെയ്തത്. പിഷാരടിയെ അനുകൂലിച്ചും അബ്ദുള്ളക്കുട്ടിയെ അനുകൂലിച്ചും പിന്നീട് പ്രതികരണങ്ങളുണ്ടായി. മെഡിറ്റേഷനെ മടിറ്റേഷന്‍ എന്ന് പറയുന്നത് തെറ്റാണെന്നും കളിയാക്കലാണെന്നും അബ്ദുള്ളക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പ്രതികരണം തമാശയല്ലെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്

അടുത്തിടെയാണ് എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ അദ്ദേഹം സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തിയ നടപടിയെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ ഇരുപാര്‍ട്ടികളും പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. വൈകാതെ അദ്ദേഹത്തെ ദേശീയ വൈസ് പ്രസിഡന്റായി ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്ത് അബ്ദുള്ളകുട്ടിയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിനിടെയാണ് പുതിയ വിവാദം.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

English summary
BJP National Vice President AP Abdullakutty criticized Ramesh Pisharody over his face book post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X