കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല'

Google Oneindia Malayalam News

കോഴിക്കോട്: സൈബര്‍ ലോകത്ത്് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക വിളിപ്പേരുണ്ട്. പരിഹാസമായി തുടങ്ങിയ ഈ പേരുകള്‍ പിന്നീട് പതിവായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതില്‍പ്പെട്ടതാണ് കമ്മിയും കൊങ്ങിയും മൂരിയും സംഘിയും സുഡാപ്പിയുമെല്ലാം. കാലങ്ങള്‍ പിന്നിടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടില്‍ സമൂലമായ മാറ്റം വരുന്നു. പല രൂപത്തിലായി പല പാര്‍ട്ടികളും പറയുന്നത് ഒന്നുതന്നെ എന്ന് തോന്നുന്ന തരത്തിലേക്ക് നിലപാടുകള്‍ മാറുന്നു.

ബിജെപിയുമായുള്ള അകല്‍ച്ച കുറഞ്ഞ് ന്യൂനപങ്ങള്‍ വരെ അംഗത്വമെടുക്കുന്നു. കോണ്‍ഗ്രസുമായി സിപിഎം സഖ്യത്തിന് തയ്യാറാകുന്നു. കോണ്‍ഗ്രസും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നു.... ഇങ്ങനെ പോകുന്നു മാറ്റങ്ങള്‍. ഈ സാഹചര്യത്തില്‍ സൈബര്‍ ലോകത്തെ പേരുകള്‍ ഇനിയും മാറ്റേണ്ടി വരുമെന്നാണ് ബിജെപിയുടെ എപി അബ്ദുള്ളക്കുട്ടി പറയുന്നത്....

അബ്ദുള്ളക്കുട്ടിയുടെ യാത്ര

അബ്ദുള്ളക്കുട്ടിയുടെ യാത്ര

സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തി ശേഷം ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് എപി അബ്ദുള്ളുക്കുട്ടി. മല്‍സരിച്ച തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച അദ്ദേഹത്തെ അല്‍ഭുത കുട്ടി എന്ന് വിളിച്ചിരുന്നു കണ്ണൂരുകാര്‍. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയത് മോദി സ്തുതി കാരണമാണ്.

ബിജെപിയിലെത്തിയപ്പോള്‍...

ബിജെപിയിലെത്തിയപ്പോള്‍...

അടുത്തിടെയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. ദില്ലിയിലെത്തി മോദിയെ കണ്ട ശേഷമായിരുന്നു അംഗത്വമെടുക്കല്‍. അധികം വൈകിയില്ല ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിച്ചു അബ്ദുള്ളക്കുട്ടിയെ. കേരളത്തില്‍ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് പറയപ്പെടുന്നു.

വ്യത്യസ്തനാണിദ്ദേഹം

വ്യത്യസ്തനാണിദ്ദേഹം

രാഷ്ട്രീയ പോരില്‍ വളരെ വ്യത്യസ്തനാണ് അബ്ദുള്ളകുട്ടി. രൂക്ഷമായ പരിഹാസത്തിലൂടെ എതിരാളികളെ കടന്നാക്രമിക്കുന്ന നാടന്‍ ശൈലിയാണ് അദ്ദേഹത്തിന്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം തീരുമാനിച്ച പശ്ചാത്തലത്തിലാണ് അബ്ദുള്ളുക്കുട്ടിയുടെ പുതിയ പരിഹാസം.

കേരള ഘടകം അനുകൂലിച്ചു

കേരള ഘടകം അനുകൂലിച്ചു

കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി സഖ്യമാകാം എന്നാണ് സിപിഎം തീരുമാനം. ബംഗാളിലും ബിഹാറിലും തമിഴ്‌നാട്ടിലുമെല്ലാം ഈ സഖ്യം നിലവിലുണ്ട്. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎം കേരള ഘടകം ഇപ്പോള്‍ അനുകൂലിച്ചിരിക്കുന്നു. ഇതാണ് അബ്ദുള്ളക്കുട്ടിയും എടുത്തു പറയുന്നത്.

കൊമ്മി എന്ന് വിളിക്കാം

കൊമ്മി എന്ന് വിളിക്കാം

ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേര്‍ന്ന് കൊമ്മി എന്ന് വിളിക്കാമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നായിരിക്കുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്ക പൂണ്ട് പിണറായി വിജയന്‍ പോലും ഈ ഒന്നാവലിനെ പിന്തുണച്ചിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

സിംഗിള്‍ നട്ടെല്ല് പോലും ഇല്ല

സിംഗിള്‍ നട്ടെല്ല് പോലും ഇല്ല

കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിന് ആദ്യം എതിര്‍ത്തിരുന്നു പിണറായി വിജയന്‍. ഇപ്പോള്‍ നിലപാട് മാറ്റി. ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി മാറിയിരിക്കുകയാണ്. ബിജെപി വളര്‍ച്ചയില്‍ പിണറായി വിജയന് മുട്ടുവിറച്ചിരിക്കുകയാണെന്നും അബ്ദുള്ളകുട്ടി പറയുന്നു.

സിപിഎമ്മിന് ഇനി പിരിഞ്ഞുപോകാം

സിപിഎമ്മിന് ഇനി പിരിഞ്ഞുപോകാം

കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. കോണ്‍ഗ്രസ് സകല തീവ്രവാദി ഗ്രൂപ്പുകളുമായും സഹകരിക്കുകയാണ്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും. പിണറായിയുടെ നേതാവ് രാഹുലും സോണിയയുമായി മാറി. സിപിഎം ഇനി പിരിഞ്ഞുപോകുന്നതാണ് നല്ലത് എന്നും അബ്ദുള്ളക്കുട്ടി പറുയുന്നു.

ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്? ദിലീപിന് ജന്മദിനം ആശംസക്കുന്നവര്‍ തോന്ന്യാസികളാണത്രെ... കുറിപ്പ്

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

English summary
BJP National Vice President AP Abdullakutty response to Congress-CPM alliance move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X