കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നോട്ടില്‍ തട്ടി വീഴാതെ' കേരളം പിടിക്കാന്‍ ബിജെപി; അണിയറയില്‍ ഒരുങ്ങുന്ന തന്ത്രങ്ങള്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതു അത്ര എളുപ്പമാകില്ല.

  • By Jince Benny
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ടു നിരോധനം മോദി പ്രഭാവത്തിനേല്‍പിച്ച മങ്ങല്‍ വരുന്ന 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഒരുങ്ങാനുള്ള നിര്‍ദേശം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കേന്ദ്രം നല്‍കിക്കഴിഞ്ഞു. നാളെ ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃക്യാംപിന്റെ മുഖ്യ അജണ്ടയും ഇതു തന്നെ. രണ്ടര വര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്കായിരിക്കും ക്യാംപില്‍ മുന്‍ഗണന നല്‍കുക. കറന്‍സി പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണോ സംസ്ഥാന ക്യാംപില്‍ നടക്കുകയെന്നതു മാത്രമാണ് ഇനി അറിയേണ്ടത്.

കേരളത്തിലെത്തിയ ദേശീയ അധ്യക്ഷ്യന്‍ അമിത് ഷാ തെരഞ്ഞെടുപ്പിനു നേരത്തേ ഒരുങ്ങുവാനുള്ള നിര്‍ദേശം പാര്‍ട്ടിക്കും എന്‍ഡിഎ നേതാക്കള്‍ക്കും നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തിലധികം വോട്ടു നേടിയ ലോക്‌സഭാ മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് ബിജെപി അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നത്. എന്നാല്‍ കേരളത്തില്‍ ഒട്ടേറെ വെല്ലുവിളികളെ അതിജിവിച്ചു മാത്രമേ ബിജെപിക്ക് അമിത് ഷായുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിയു.

Read Also: യാഗം; പൂജാരിമാര്‍ക്ക് ബിജെപി നല്‍കിയ ദക്ഷിണ 80 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍

നോട്ടില്‍ തട്ടിതടയുന്ന ബിജെപി രാഷ്ട്രീയം

നോട്ടില്‍ തട്ടിതടയുന്ന ബിജെപി രാഷ്ട്രീയം

രാജ്യത്തു ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി നോട്ടു നിരോധനം തന്നെയാണ്. കേരളത്തിലെത്തുമ്പോള്‍ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനവും ബിജെപിക്കു വലിയ കടമ്പയാകും. കറന്‍സി രഹിത ഇടപാടുകള്‍ക്കായി രാജ്യത്തെ പ്രാപ്തമാക്കാന്‍ ശ്രമിക്കുമ്പോഴും ഇത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം അവശേഷിക്കുന്നു. ഇതു മറികടക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കറന്‍സി അസാധുവാക്കല്‍ മൂലമുള്ള അനിശ്ചിതാവസ്ഥ മറകടക്കാനുള്ള പരിശീലനം നടത്തി വരികയാണ്.

ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍

ന്യൂനപക്ഷ വോട്ടുകള്‍ നേടുക എന്നതു ബിജെപിക്കു മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ന്യൂപക്ഷ വോട്ടുകള്‍ നേടാതെ കൂടുതല്‍ സീറ്റുകളില്‍ ബിജെപിക്കു വിജയിക്കാന്‍ സാധ്യമല്ല. കേന്ദ്രനേതൃത്വത്തോട് എന്‍ഡിഎയിലെ ചില ഘടക കക്ഷികള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാണി ഗ്രൂപ്പിനെ കൂടെ നിറുത്താന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ടെങ്കിലും എന്‍ഡിഎയില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ഘടകകക്ഷികളായ കേരള കോണ്‍ഗ്രസിന്റേയും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിന്റേയും ആവശ്യം.

ഘടക കക്ഷികള്‍

ഘടക കക്ഷികള്‍

ബിജെപി അധികാരത്തിലെത്തി രണ്ടര വര്‍ഷം പിന്നിട്ടിട്ടും കേരളത്തിലെ എന്‍ഡിഎയ്ക്കു കാര്യമായ അധികാര സ്ഥാനങ്ങളൊന്നും കിട്ടിയിട്ടില്ല എന്നതു ഘടക കക്ഷികളില്‍ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. ഘടക കക്ഷികള്‍ക്കു മാത്രമല്ല ബിജെപിയുടെ കാര്യവും വ്യത്യസ്തമല്ല. മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് കേന്ദ്ര ഭാരവാഹിത്വം ലഭിച്ചേക്കുമെന്നുള്ള പ്രചരണം ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 12 ജില്ലകളില്‍ ജില്ലാതല എന്‍ഡിഎ സംവിധാനം രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ബിഡിജെഎസും കേരള കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മൂലം ഇതിനു സാധിച്ചിട്ടില്ല. ബിജെപിക്കാണ് അധ്യക്ഷ സ്ഥാനം. ഒരു കണ്‍വീനറും രണ്ടു കോ-കണ്‍വീനര്‍മാരും ഉണ്ടാകും. എട്ടു ജില്ലകളില്‍ ബിഡിജെഎസിനാണ് കണ്‍വീനര്‍ സ്ഥാനം.

വാളെടുത്തവരെല്ലാം വെളിച്ചപ്പാട്

വാളെടുത്തവരെല്ലാം വെളിച്ചപ്പാട്

ഇപ്പോള്‍ ബിജെപി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സംസാരിക്കാന്‍ പ്രാപ്തരായ ആളുകളുടെ കുറവാണ്. നിലവിലുള്ള വക്താക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ദിനം പ്രതി ബിജെപിയുടെ പ്രതിഛായക്കു മങ്ങലേല്‍പ്പിക്കുന്നു. വാര്‍ത്തകളിലും ട്രോളുകളിലും ദിനം പ്രതി നിറയുന്നുണ്ടെങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പു ഭാവിക്കു ഇതത്ര ശുഭകരമല്ല. മുന്‍കാലങ്ങളില്‍ ബിജെപിയുടെ ശബ്ദമായിരുന്നു കെ സുരേന്ദ്രന് ഇപ്പോള്‍ തൊടുന്നതെല്ലാം അബദ്ധമാണ്. വാക്കുകളെ നിയന്ത്രിക്കാന്‍ അറിയാത്ത വക്താക്കള്‍ സൃഷ്ടിക്കുന്ന തല വേദനക്കിടയില്‍ ഇവരെ മാറ്റി നിറുത്തിയുള്ള തന്ത്രങ്ങളാണോ ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും കാത്തിരുന്നു കാണേണ്ടി വരും.

English summary
BJP and NDA planning to get seats in the upcoming parliament election in Kerala. But BJP has to overcome a lots of obstacles to get seats in the election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X