കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. കുമ്മനത്തെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവനിലാണ് ചടങ്ങ് നടന്നത്.
സജീവ രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്ന കുമ്മനം രാജശേഖരനെ കേന്ദ നേതൃത്വം എന്ത് കൊണ്ട് സംസ്ഥാന അധ്യക്ഷനാക്കി എന്നത് വ്യക്തമല്ല.ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തെ ദില്ലിയിലേക്ക് ക്ഷണിച്ചത് മുതലാണ് ചര്‍ച്ചകള്‍ ചൂടേറിയത്.

കുമ്മനം ഇനി ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു.

ചര്‍ച്ചകള്‍ക്ക് വിരാമം
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കും എന്ന ചൂടേറിയ ചര്‍ച്ചയ്ക്ക് വിരാമമായി. ഒടുവില്‍ ഊഹിച്ചത് തന്നെ നടന്നു.

വി മുരളീധരന്റെ പിന്‍ഗാമി
മുരളീധരന്റെ പിന്‍ഗാമിയായി ആര്‍ ബാലശങ്കറിനെ അംഗീകരിക്കാന്‍ തയ്യാറാക്കാത്തതും പിന്തുണ കുമ്മനത്തിന് നല്‍കിയതും ശ്രദ്ധേയമായിരുന്നു.

കേന്ദ്രത്തിന് താല്പര്യം കുമ്മനത്തെ
ബാലശങ്കറിന്റെ പേര് ഉര്‍ന്നു വന്ന സാഹചര്യത്തില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കുമ്മനത്തെ നിയോഗിക്കുന്നതിലായിരുന്നു താല്പര്യം

മോദിയുടെ നിര്‍ദേശം
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മോദി നിര്‍ദേശിച്ചിരുന്നതായും പറയുന്നു.

പത്രപ്രവര്‍ത്തകനില്‍ നിന്നും അധ്യക്ഷനിലേക്ക്
പത്രപ്രവര്‍ത്തകനായ ആരംഭിച്ച് ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വരെ എത്തി നില്‍ക്കുന്നു.

ജീവിതം ആര്‍എസ്എസ് ആയിരുന്നു
ആര്‍എസ്എസ് പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച് വ്യക്തിയായിരുന്നു കുമ്മനം.

ഹിന്ദു ഐക്യവേദിയില്‍ പ്രവര്‍ത്തിച്ചു
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശബരിമല അയ്യപ്പ സേവാ സംഘം ജനറല്‍ സെക്രട്ടറിയും ആയി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍












Click it and Unblock the Notifications