കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്എസ്

  • By Aami Madhu
Google Oneindia Malayalam News

അരയും തലയും മുറിക്കി കേരളത്തില്‍ മുന്നണികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. എല്‍ഡിഎഫ് 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അവസാന ഘട്ടത്തിലാണ്.

<strong>കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍</strong>കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍

ഇക്കുറി തിരുവനന്തപുരമാണ് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലം. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധ്യത ഉണ്ടെന്നാണ് പുറത്തുവന്ന സര്‍വ്വേകള്‍ പ്രവചിക്കുന്നത്. അതേസമയം കുമ്മനത്തെ ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രി പദവിയാണ് ദേശീയ നേതൃത്വത്തിന് കേരള ഘടകത്തിനുള്ള വാഗ്ദാനം. ഇതോടെ അരയും തലയും മുറുക്കി കുമ്മനത്തിന്‍റെ പ്രചരണത്തിനായി ആര്‍എസ്എസ് രംഗത്തെത്തി കഴിഞ്ഞു.

അങ്കം മുറുകി

അങ്കം മുറുകി

അരയും തലയും മുറിക്കി കേരളത്തില്‍ മുന്നണികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. എല്‍ഡിഎഫ് 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അവസാന ഘട്ടത്തിലാണ്.

ഉറ്റുനോക്കി തിരുവനന്തപുരം

ഉറ്റുനോക്കി തിരുവനന്തപുരം

ഇക്കുറി തിരുവനന്തപുരമാണ് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലം. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധ്യത ഉണ്ടെന്നാണ് പുറത്തുവന്ന സര്‍വ്വേകള്‍ പ്രവചിക്കുന്നത്. അതേസമയം കുമ്മനത്തെ ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രി പദവിയാണ് ദേശീയ നേതൃത്വത്തിന് കേരള ഘടകത്തിനുള്ള വാഗ്ദാനം. ഇതോടെ അരയും തലയും മുറുക്കി കുമ്മനത്തിന്‍റെ പ്രചരണത്തിനായി ആര്‍എസ്എസ് രംഗത്തെത്തി കഴിഞ്ഞു.

 ത്രികോണ മത്സരം

ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷിയാകുക. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം തിരുവനന്തപുരത്ത് ബിജെപിക്ക് പ്രതീക്ഷ കല്‍പ്പിക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സിയെ വെച്ച് ബിജെപി നടത്തിയ സര്‍വ്വേയിലും തിരുവനന്തപുരം ബിജെപിക്കൊപ്പം നില്‍ക്കുമെന്ന സൂചനയാണ് ലഭിച്ചത്.

ശക്തമായ അടിത്തറ

ശക്തമായ അടിത്തറ

ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ​ബിജെപിയാണ് ഭരിക്കുന്നത്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തും ബിജെപിയുടെ കൈയ്യിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലും ബിജെപി നിര്‍ണായക ശക്തിയാണ്.

തിരുവനന്തപുരം തുണയ്ക്കും

തിരുവനന്തപുരം തുണയ്ക്കും

കഴിഞ്ഞ തവണ ശശി തരൂരിനെതിരെ ശക്തമായ മത്സരം തിരുവനന്തപുരത്ത് തീര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.വെറും 15000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു തരൂരും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലും തമ്മില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ശബരിമല സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവിടെ വോട്ട് കൂടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

മടങ്ങി വരവ്

മടങ്ങി വരവ്

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിതമായായിരുന്നു കുമ്മനം രാജശേഖരനെ ബിജെപി ദേശീയ നേതൃത്വം മിസോറാം ഗവര്‍ണറായി നാടുകടത്തിയത്. എന്നാല്‍ ശബരിമല സമരം ശക്തിയാര്‍ജ്ജിച്ചതോടെ കുമ്മനം മടങ്ങി വരാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

വെള്ളം കുടിപ്പിച്ച് പിള്ള

വെള്ളം കുടിപ്പിച്ച് പിള്ള

സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ നിയമിച്ചതും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു.ശബരിമല വിഷയം ആയുധമാക്കാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ട് പോലും പാര്‍ട്ടി അധ്യക്ഷന്‍റെ പിടിപ്പ് കേടുകൊണ്ട് അവസരങ്ങള്‍ പലതും നഷ്ടപ്പെട്ടെന്ന വിമര്‍ശനം ഉയര്‍ന്നു. അധ്യക്ഷന്‍റെ നിലപാട് ഇല്ലായ്മയും സുവര്‍ണാവസര പ്രസംഗവുമെല്ലാം ഈ സമയത്ത് ബിജെപിയെ വേണ്ടുവോളം വെള്ളം കുടിപ്പിച്ചിരുന്നു.

ആര്‍എസ്എസും ദേശീയ നേതൃത്വവും

ആര്‍എസ്എസും ദേശീയ നേതൃത്വവും

തിരുവനന്തപുരത്ത് ശ്രീധരന്‍ പിള്ള മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബിജെപിക്ക് സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ പക്ഷേ പിള്ള മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതേസമയം കുമ്മനത്തിന് വന്‍ സാധ്യതയാണ് മണ്ഡലത്തില്‍ ആര്‍എസ്എസും ദേശീയ നേതൃത്വം കണക്ക് കൂട്ടുന്നത്.

കുമ്മനത്തിന്‍റെ സ്വീകാര്യത

കുമ്മനത്തിന്‍റെ സ്വീകാര്യത

മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. മാത്രമല്ല ശബരിമല വിഷയത്തില്‍ കുമ്മനത്തിന്‍റെ ഇടപെടലും പക്വമായിരുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്‍റേയും വിലയിരുത്തല്‍.

എന്‍എസ്എസും എസ്എന്‍ഡിപിയും

എന്‍എസ്എസും എസ്എന്‍ഡിപിയും

ഇതുകൂടാതെ എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായും കുമ്മനത്തിന് അടുത്ത ബന്ധമുണ്ട്. വിഎസ്ഡിപിയുമായുള്ള അടുത്ത ബന്ധം നാടാര്‍ വോട്ടുകളും പാര്‍ട്ടിയിലേക്ക് ഒഴുകുന്നതിന് സഹായമാകുമെന്നും പാര്‍ട്ടി ബിജെപി നേതൃത്വം കണക്കാക്കുന്നു.

കേന്ദ്ര മന്ത്രി

കേന്ദ്ര മന്ത്രി

കുമ്മനം ജയിക്കുകയാണെങ്കില്‍ കേന്ദ്ര മന്ത്രി പദമാണത്രേ ദേശീയ നേതൃത്വത്തിന്‍റെ വാഗ്ദാനം. ഇക്കാര്യം നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.അതുകൊണ്ട് തന്നെ കുമ്മനത്തിന്‍റെ വിജയത്തിനായി ആര്‍എസ്എസ് ശക്തമായ പ്രചരണം തുടങ്ങി കഴിഞ്ഞു. ആര്‍എസ്എസിന്‍റേ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തിരുവനന്തപുരത്ത് പ്രചരണം.

<strong>സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ</strong>സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ

<strong>ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!</strong>ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!

English summary
bjp offers cabinet minister post to kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X