കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന്റെ കാര്യത്തിലെ ഉറപ്പ് ബിജെപി പാലിച്ചില്ല, ആര്‍എസ്എസില്‍ അമര്‍ഷം പുകയുന്നു, പ്രതിഷേധം

Google Oneindia Malayalam News

കൊല്ലം: ബിജെപിയുടെ ദേശീയ പുനസംഘടന പട്ടികയില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ തഴഞ്ഞതില്‍ ആര്‍എസ്എസില്‍ അമര്‍ഷം പുകയുന്നു. കുമ്മനത്തിന്റെ കാര്യത്തില്‍ ആര്‍എസ്എസിന് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് നേതൃത്വം ആരോപിക്കുന്നത്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിന് മുമ്പ് കുമ്മനം രാജശേഖരന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് ബിജെപി ദേശീയ നേതൃത്വം ആര്‍എസ്എസ് സംസ്ഥാന ഘടകത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാത്തതിന്റെ അമര്‍ഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന.

kummanam

ചൊവ്വാഴ്ച കൊച്ചിയില്‍ ചേരുന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. യോഗത്തില്‍ പങ്കെടുക്കാനായി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എത്തുന്നുണ്ട്. കൃഷ്ണദാസ് പക്ഷം ഇക്കാര്യം യോഗത്തില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ മത്സരിക്കുന്നതിന് വേണ്ടിയാണ് കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തിലെത്തിയത്. ഇത് ആര്‍എസ്എസ് സ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. ഈ നീക്കത്തോട് ബിജെപി ദേശീയ നേതൃത്വത്തിന് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാകാം കുമ്മനത്തെ ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് തഴഞ്ഞത്. ആര്‍എസ്എസിന്റെ അമര്‍ഷത്തിന് പരിഹാരമായി കുമ്മനത്തെ ദേശീയ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത; കുമ്പളയില്‍ 1 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുകാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത; കുമ്പളയില്‍ 1 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു

Recommended Video

cmsvideo
സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam

രണ്ട് ദിവസം മുമ്പ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച ഭാരവാഹി പട്ടികയില്‍ കേരളത്തില്‍ നിന്ന് എപി അബ്ദുള്ളക്കുട്ടിയും ടോം വടക്കന്റെ പേരും മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ട്ടിയില്‍ 15 മാസം മാത്രമായ അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ സ്ഥാനം നല്‍കിയത് സംസ്ഥാന നേതൃത്വത്തില്‍ അമര്‍ഷമുണ്ടായിരുന്നു. ഒട്ടുമിക്ക നേതാക്കള്‍ക്കും ഈ പട്ടികയോട് വിയോജിപ്പായിരുന്നു. എന്നാല്‍ ഇത് ആരും പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം, ആശംസയറിയിച്ച് സംസ്ഥാന നേതാക്കള്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ അണികളും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിക്ക് ഭീഷണിയെന്ന് പരാതി, പോലീസിന് നൽകിയ മൊഴി മാറ്റണംനടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിക്ക് ഭീഷണിയെന്ന് പരാതി, പോലീസിന് നൽകിയ മൊഴി മാറ്റണം

സർക്കാർ ഉത്തരവിലെ അവ്യക്തത: 30ഓളം പിന്നോക്ക വിഭാഗത്തിലെ പ്ലസ് വൺ വിദ്യാർഥി പ്രവേശനം ത്രിശങ്കുവിൽ!! സർക്കാർ ഉത്തരവിലെ അവ്യക്തത: 30ഓളം പിന്നോക്ക വിഭാഗത്തിലെ പ്ലസ് വൺ വിദ്യാർഥി പ്രവേശനം ത്രിശങ്കുവിൽ!!

ഓൺലൈനായി 10 പഞ്ചായത്തുകൾ; പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്ഓൺലൈനായി 10 പഞ്ചായത്തുകൾ; പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

English summary
BJP Office bearers list, The RSS in Kerala is dissatisfied with the omission of Kummanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X