കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി വിധി അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടി... സര്‍ക്കാരിനെതിരെ ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി പുനപ്പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ബിജെപി ഉന്നയിച്ചിട്ടുണ്ട് ബിജെപി. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും ബിജെപി വ്യക്തമാക്കി. അതേസമയം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപ്പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി നടത്തിയത് നല്ല നീക്കമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. പ്രതിഷേധക്കാരുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം സുപ്രീം കോടതി വിധി പുനപ്പരിശോധിക്കുന്നുണ്ടെങ്കിലും സ്ത്രീപ്രവേശനത്തെ വിലക്കിയിട്ടില്ല. നിലവിലുള്ള വിധി അതുവരെ തുടരുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധി എന്തു തന്നെയായാലും അത് നടപ്പാക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനായിരുന്നു സുപ്രീം കോടതിയില്‍ തീരുമാനിച്ചത്. 2019 ജനുവരി 22ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന് പുറമേ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. അതേസമയം തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുക.

ശബരിമലയിൽ മണ്ഡല കാലത്തിന് മുമ്പ് തീരുമാനമില്ല; പ്രതിഷേധക്കാർക്ക് ആശ്വാസമായി സുപ്രീം കോടതി തീരുമാനംശബരിമലയിൽ മണ്ഡല കാലത്തിന് മുമ്പ് തീരുമാനമില്ല; പ്രതിഷേധക്കാർക്ക് ആശ്വാസമായി സുപ്രീം കോടതി തീരുമാനം

പിസി ജോര്‍ജ്ജ് വന്നിട്ടില്ലെങ്കില്‍ മടങ്ങിപ്പോയ്‌ക്കോളു; അഭിഭാഷകനെ വനിതാ കമ്മീഷന്‍ തിരിച്ചയച്ചുപിസി ജോര്‍ജ്ജ് വന്നിട്ടില്ലെങ്കില്‍ മടങ്ങിപ്പോയ്‌ക്കോളു; അഭിഭാഷകനെ വനിതാ കമ്മീഷന്‍ തിരിച്ചയച്ചു

English summary
bjp on supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X