Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു, കള്ളപ്പണവും വോട്ട് വിറ്റ് കിട്ടിയ പണവും കൊണ്ട്'; പരിഹസിച്ച് ജയരാജൻ

കണ്ണൂർ: ബിജെപിക്കെതിരെ രൂക്ഷപരിഹാസവുമായി സിപിഎം നേതാവ് എംവി ജയരാജൻ.കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് കള്ളപ്പണവും വോട്ട് വിറ്റ് കിട്ടിയ പണവും കൊണ്ടാണെന്ന് ജയരാജൻ പരഹിസിച്ചു.വോട്ട് കുറഞ്ഞത് യുഡിഎഫ് നടത്തിയ മന്ത്രജാലം കൊണ്ടല്ല,യുഡിഎഫ് ജയിച്ച ചില മണ്ഡലങ്ങളിൽ ബിജെപി യുടെ വോട്ട് വിലക്ക് വാങ്ങി ജയിച്ചതാണ്. ബിജെപി വോട്ട് വിറ്റ് കിട്ടിയ പണം എന്ത് ചെയ്തു എന്ന ചോദ്യവും ഇപ്പോൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ ബിജെപി ക്ക് 2016 നേക്കാൾ 4.26 ലക്ഷം വോട്ട് കുറഞ്ഞിട്ടുണ്ട്.കള്ളപ്പണവും വോട്ട് വിറ്റ് കിട്ടിയ പണവുമാണ് ബിജെപിക്ക് ഇപ്പോൾ മിച്ചമെന്നും ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു.

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

mv jayarajan

ബിജെപി വോട്ട് വിറ്റ് കിട്ടിയ പണം എന്ത് ചെയ്തു എന്ന ചോദ്യവും ഉയർന്നു വരാൻ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ ബിജെപി ക്ക് 2016 നേക്കാൾ 4.26 ലക്ഷം വോട്ട് കുറഞ്ഞിട്ടുണ്ട്. 5 വർഷത്തിനിടയിൽ വോട്ടർപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ വോട്ടുകളുടെ ഓഹരി കൂടി കണക്കിലെടുത്താൽ ബിജെപി യുടെ വോട്ട് തകർച്ച ഇതിനേക്കാൾ കൂടുതലാണ്.

വോട്ട് കുറഞ്ഞത് യുഡിഎഫ് നടത്തിയ മന്ത്രജാലം കൊണ്ടല്ല. യുഡിഎഫ് ജയിച്ച ചില മണ്ഡലങ്ങളിൽ ബിജെപി യുടെ വോട്ട് വിലക്ക് വാങ്ങി ജയിച്ചതാണ്. വോട്ട് കുറഞ്ഞതിന് കാരണമെന്തെന്ന് അന്വേഷിക്കാൻ ബിജെപി യും.ബിജെപിയിൽ നിന്നും വോട്ട് വാങ്ങി നെറികെട്ട വിജയം നേടിയതിനെക്കുറിച്ച് യുഡിഎഫും അന്വേഷിക്കാൻ തയ്യാറാവുന്നു.

കള്ളപ്പണം കൊടകരയിൽ മാത്രമല്ല വയനാട്ടിലും എത്തിയെന്ന വിവരം പുറത്തു വന്നു. വാഗ്ദാനം ചെയ്ത പദവികൾ ഒന്നും നൽകാതെ ബിജെപി തന്നെ വഞ്ചിച്ചു എന്ന് പരസ്യമായി പറയുകയും എൻഡിഎ വിടുകയും ചെയ്ത സി.കെ ജാനു എങ്ങനെയാണ് തിരിച്ചെത്തിയത് എന്ന് ജാനുവിന്റെ പാർട്ടിക്കാരിയായ പ്രസീദ അഴീക്കോട് പുറത്ത് വിട്ട വിവരങ്ങളിലൂടെ വ്യക്തമാക്കിയതാണ്. മാത്രമല്ല കെ.സുരേന്ദ്രനുമായുള്ള ടെലിഫോൺ സംഭാഷണം പുറത്ത് വന്നതോടെ 10 ലക്ഷം രൂപ കെ.സുരേന്ദ്രൻ ജാനുവിന് നൽകിയത് കൊണ്ടാണ് എൻഡിഎ യിൽ തിരിച്ചെത്തിയത് എന്നും തെളിയുകയും ചെയ്തു.

തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഡീൽ നടന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് നൽകിയ 10 ലക്ഷം രൂപ കള്ളപ്പണം അല്ലെ?. ജാനു ആവശ്യപ്പെട്ടതാവട്ടെ 10 കോടി. കേരളത്തിലെ ജനങ്ങൾ ബിജെപി എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടിയുടെ പതനം കണ്ട് കൈകൊട്ടി ചിരിക്കുകയാണ്. ഏതായാലും ഒരുകാര്യം വ്യക്തമാണ് കള്ളപ്പണവും വോട്ട് വിറ്റ് കിട്ടിയ പണവുമാണ് ബിജെപി ക്ക് മിച്ചം. നിയമസഭയിലെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ എൽഡിഎഫിന് കഴിഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിലൂടെയും വോട്ട് വിറ്റ് കിട്ടിയ പണത്തിലൂടെയും പുതിയ അക്കൗണ്ട് തുറക്കാൻ ബിജെപി ക്ക് സാധിച്ചു.

Recommended Video

cmsvideo
    Bjp central office report against k surendran and kerala leaders | Oneindia Malayalam

    ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+