കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ്‌ ന്യൂസിന്‌ 33.86 ലക്ഷം മനോരമയ്‌ക്ക്‌ 5.90; പ്രചാരണത്തിന് ബിജെപി കോടികള്‍ നല്‍കിയെന്ന്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് രൂപ ചിലവിട്ടുള്ള പ്രചാരണമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്താറുള്ളത്. ഇതിന് കക്ഷി രാഷ്ട്രീയ ഭേദം ഉണ്ടെന്ന് പറയാന്‍ സാധ്യമല്ല. പ്രമുഖ മുന്നണികള്‍ എല്ലാം തന്ന അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താറുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവിധ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന്‌ ബിജെപി ചിലവിട്ടത് 325.45 കോടി രൂപയാണ്. ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പരസ്യങ്ങള്‍ക്ക്

പരസ്യങ്ങള്‍ക്ക്

പരസ്യങ്ങള്‍ക്ക് അച്ചടി, ഇലക്‌ട്രോണിക്‌, ഡിജിറ്റൽ, കേബിൾ മാധ്യമങ്ങൾക്കും പുറമെ ഉപഭോക്താക്കള്‍ക്ക് വന്‍തോതില്‍ എസ്എംഎസ് അയക്കാൻ മൊബൈൽ ഫോൺ സേവനദാതാക്കൾക്കും വൻതുകയാണ്‌ നൽകിയതെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജൻസി വഴിമാത്രം മാധ്യമങ്ങളിൽ 198 കോടി രൂപയുടെ പരസ്യം നൽകിയെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

മാധ്യമങ്ങള്‍ക്ക് നേരിട്ടും

മാധ്യമങ്ങള്‍ക്ക് നേരിട്ടും

മാധ്യമങ്ങള്‍ക്ക് നേരിട്ടും പരസ്യത്തിന്റെ പണം കൈമാറി. ഏഷ്യാനെറ്റ് ന്യൂസിന് 33.86 ലക്ഷം രൂപയും മലയാള മനോരമയ്ക്ക് 5.90 ലക്ഷം രൂപയും നല്‍കി. കേരളത്തിലടക്കം കൂട്ട എസ്‌എംഎസുകൾ അയക്കാനും കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിൽ വോട്ടർമാരെ വിളിക്കാനും എയർടെൽ വഴി കോടിക്കണക്കിനു രൂപ ചെലവിട്ടെന്ന് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നമോ ടിവിക്ക്‌

നമോ ടിവിക്ക്‌

ഡിജിറ്റൽ സംവിധാനത്തിൽ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയ നമോ ടിവിക്ക്‌ കൊടുത്ത പണത്തിന്റെ കണക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷനു നൽകിയ സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ ലൈസന്‍സ് എടുക്കാതെയാണ് നമോ ടിവി പ്രവര്‍ത്തനം തുടങ്ങിയത്.

Recommended Video

cmsvideo
Pinarayi Vijayan's reply to Ramesh Chennithala regarding cyber bullying | Oneindia Malayalam
വാടകയ്‌ക്ക്‌

വാടകയ്‌ക്ക്‌

ഇതില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബിജെപി വാടകയ്‌ക്ക്‌ എടുത്ത ഡിജിറ്റൽ സംവിധാനമാണ്‌ നമോ ടിവിയെന്നാണ്‌ കേന്ദ്രസർക്കാരും‌ തെരഞ്ഞെടുപ്പ്‌ കമീഷനും വിശദീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി നടത്തിയ റാലികളും പ്രസംഗങ്ങളുമാണ് നമോ ടിവ് സംപ്രേഷണം ചെയ്തിരുന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

‌ സംപ്രേഷണം ചെയ്യാൻ

‌ സംപ്രേഷണം ചെയ്യാൻ

നമോ ടിവിക്ക്‌ സംപ്രേഷണം ചെയ്യാൻ പരിപാടികൾ ഇന്റർനെറ്റിൽനിന്നാണ്‌ ലഭിക്കുന്നതെന്നാണ്‌ നടത്തിപ്പുകാർ പറഞ്ഞത്‌. ഉള്ളടക്കം അനുമതിയില്ലാതെ ലഭിച്ചത്‌ എങ്ങനെയെന്ന ചോദ്യത്തിന്‌ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മറ്റ് പാര്‍ട്ടികള്‍ ചിലവഴിച്ച കണക്കുകളെ പറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നില്ല.

സച്ചിന്‍ പൈലറ്റ് ഉപമുഖ്യനോ അതോ നാലാം വര്‍ഷം മുഖ്യമന്ത്രിയോ?: നല്ല ഫലങ്ങള്‍ വരുമെന്ന് പൈലറ്റ്സച്ചിന്‍ പൈലറ്റ് ഉപമുഖ്യനോ അതോ നാലാം വര്‍ഷം മുഖ്യമന്ത്രിയോ?: നല്ല ഫലങ്ങള്‍ വരുമെന്ന് പൈലറ്റ്

English summary
bjp paid rs 325.45 crore to media for lok sabha election campaign says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X