കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റിന് സ്പെൻഷൻ: തിരഞ്ഞെടുപ്പ് നടപടികളിൽ വീഴ്ച വരുത്തിയെന്ന്

Google Oneindia Malayalam News

പാല: പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിന് സസ്പെൻഷൻ. പാലാ ഉപതിരഞ്ഞെുപ്പിനിടെ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ബിജെപി ഔദ്യോഗിക ലെറ്റർപാഡിലാണ് നടപടി സ്വീകരിച്ചതായി അറിയിച്ചിട്ടുള്ളത്. കെഎം മാണിയുടെ നിര്യാണത്തോടെയാണ് പാലായിൽ പുതിയ അങ്കത്തിന് കളമൊരുങ്ങിയത്. 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്.

bjp-156925

പാലാ ഉപതിരഞ്ഞെടുപ്പിൽ മൊത്തം 13 സ്ഥാനാർത്ഥികളാണ് മത്സരംഗത്തുണ്ടെങ്കിലും ഇടതുമുന്നണിയുടെ മാണി സി കാപ്പനും യുഡിഎഫിന്റെ ജോസ് ടോമും തമ്മിലാണ് പ്രധാന പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥി നിർണയം മുതൽ നിലനിന്ന ഗ്രൂപ്പ് പോരാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം കൈതച്ചക്ക ചിഹ്നത്തിൽ മത്സരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. യുഡിഎഫിനും എൽഡിഎഫിനും നിർണായകമായ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് പാലായിലെ വോട്ടർമാർ.

English summary
BJP Pala constituency president suspended over laspe in election procedure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X