പിണറായി, ചെന്നിത്തല, മുരളി, റിയാസ്; ബിജെപി രഹസ്യ പദ്ധതി ഒരുക്കുന്നു, ഹിറ്റ് ലിസ്റ്റ് പാരയായേക്കും
കൊച്ചി: കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ നിയമസഭയ്ക്ക് പുറത്തിരുത്താന്‍ ബിജെപിയുടെ ആലോചന. പ്രധാന നേതാക്കള്‍ മല്‍സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി വിട്ടുനിന്ന് മറുചേരിയെ ശക്തിപ്പെടുത്താം എന്നാണ് ചര്‍ച്ച. ശത്രുവിനെ പരാജയപ്പെടുത്തലും പോരാട്ടമാണ് എന്ന് വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നില്‍.
ബിജെപി ശക്തമായ മല്‍സരം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന 30ല്‍ അധികം സീറ്റുകള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത സീറ്റുകളും ഏറെയാണ്. ഇത്തരം സീറ്റുകളില്‍ തങ്ങള്‍ക്കെതിരെ നിലപാട് എടുക്കുന്നവരെ പരാജയപ്പെടുത്തുകയാണ് തന്ത്രം. വോട്ട് കച്ചവടം നടത്തുന്നു എന്ന് ആരോപണം നേരിടാന്‍ സാധ്യതയുള്ള നീക്കമാണിത്.

എതിരാളിയുടെ പരാജയം ഉറപ്പാക്കണമെന്ന് കരുതി ബിജെപി തയ്യാറാക്കുന്ന ഹിറ്റ് ലിസ്റ്റില്‍ പെടുന്ന മണ്ഡലമാണ് ധര്‍മടം എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ കെകെ നാരായണന് ജയിച്ചതിനേക്കാള്‍ മികച്ച വിജയമാണ് പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പിലും ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന് നേടിയത്. എന്നാല്‍ 2011ല്‍ 4963 വോട്ടുണ്ടായിരുന്ന ബിജെപി 2016ല്‍ 12763 വോട്ടായും 2021ല്‍ 14623 വോട്ടായും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസ് മികച്ച വിജയം നേടിയ ബേപ്പൂര്‍ മണ്ഡലത്തിലും സമാനമായ നീക്കം ബിജെപി നടത്തുമത്രെ. ഇവിടെ ബിജെപിക്ക് 26000ത്തില്‍ അധികം വോട്ടുണ്ട്. ഇത്രയും വോട്ട് ഒരുമിച്ച് മറിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിറ്റ് ലിസ്റ്റിലുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി മല്‍സരിക്കാതിരിക്കുകയോ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുകയോ ആണ് ചെയ്യുക.
ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പറവൂര്‍, പി രാജീവിന്റെ കളമശേരി, രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, എച്ച് സലാമിന്റെ അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളെല്ലാം ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നവരെ നിയമസഭ കാണിക്കരുത് എന്ന വികാരമാണ് ഇതിന് പിന്നില്‍.
കെ മുരളീധരന് ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും തോല്‍പ്പിക്കാനുള്ള നീക്കം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നേരത്തെ ഏക സീറ്റായ നേമത്ത് ബിജെപി പരാജയപ്പെട്ടത് കെ മുരളീധരന്റെ വരവോടെയാണ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മാത്രമല്ല, ബിജെപിക്കെതിരെ കടുത്ത ഭാഷയില്‍ നിലപാട് സ്വീകരിക്കുന്ന വ്യക്തിയുമാണ് മുരളീധരന്.
ബിജെപി പ്രതീക്ഷയോടെ നോക്കുന്ന വട്ടിയൂര്‍ക്കാവ് ആണ് മുരളീധരന് മല്‍സരിക്കാന്‍ സാധ്യതയുള്ള മണ്ഡലം. അങ്ങനെയാകുമ്പോള്‍ ഇവിടെ സഹോദരി പത്മജ വേണുഗോപാലിനെ ഇറക്കുന്ന കാര്യവും ആലോചനയിലുണ്ടത്രെ. കോണ്‍ഗ്രസ് കാര്യമായി പഗിണിച്ചില്ല, കൂടെ നിന്ന് വഞ്ചിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ് പത്മജ. മുരളീധരന് മല്‍സരിക്കുന്ന മണ്ഡലത്തില്‍ പത്മജ എതിര് സ്ഥാനാര്‍ഥിയായാല്‍ അത് മറ്റൊരു ചരിത്ര നിമിഷത്തിന് കളമൊരുക്കും.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications