കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി തോമസിനെ ബിജെപി വിടില്ല; പദവികള്‍ നല്‍കാന്‍ ആലോചന, കൂടുതല്‍ പ്രമുഖര്‍ ബിജെപിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന പിസി തോമസ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ നീക്കം. ചില പദവികള്‍ നല്‍കി കൂടെ നിര്‍ത്താനാണ് ആലോചന. വാഗ്ദാനം ചെയ്ത പദവികളൊന്നും ബിജെപി നല്‍കിയില്ലെന്നാരോപിച്ച് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് പിസി തോമസ് വിഭാഗം. യുഡിഎഫിലേക്ക് ഇവര്‍ അടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ചില പദവികള്‍ നല്‍കി കൂടെ നിര്‍ത്തണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ വേളയില്‍ സഖ്യകക്ഷികളെ അകറ്റുന്നത് ദോഷം ചെയ്യുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

02

ബിഡിജെഎസ് നിലവില്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പിസി തോമസ് വിഭാഗം മാത്രമാണ് ഉടക്കി നില്‍ക്കുന്നത്. അവരെ സമവായത്തിലെത്തിക്കും. കൂടാതെ മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും വിമതസ്വരം ഉയര്‍ത്തിയതുമായ നേതാക്കളെയും ബിജെപി സമീപിക്കുന്നുണ്ടെന്നാണ് വിവരം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റു പാര്‍ട്ടികളില്‍ നിന്ന് ചില പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. ഇതിനുള്ള പണി തുടങ്ങിക്കഴിഞ്ഞു.

രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് റിപോര്‍ട്ട്; പ്രതികരണവുമായി താരം, ആ കുറിപ്പ് പാതി ശരിരജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് റിപോര്‍ട്ട്; പ്രതികരണവുമായി താരം, ആ കുറിപ്പ് പാതി ശരി

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജനപ്രിയ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാനാണ് ആലോചന. മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് വന്നവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കും. പരമാവധി താമര ചിഹ്നത്തില്‍ തന്നെ ജനവിധി തേടുക എന്നതാണ് ലക്ഷ്യം. ആര്‍എസ്എസിന്റെ സഹകരണത്തോടെ അടിത്തട്ടില്‍ ശക്തമായ പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.

ഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കിഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കി

എന്നാല്‍ ബിജെപി നേതൃത്വത്തിലെ ഗ്രൂപ്പ് പോര് വെല്ലുവിളിയാണെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തെ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍ എന്നിവര്‍ക്ക് ദേശീയ പദവി നല്‍കിയതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സംസ്ഥാന നേതാക്കളോട് കാര്യമായ ആലോചന നടത്താതെയാണ് കേന്ദ്രം തീരുമാനം എടുത്തതെന്നും ആക്ഷേപം ശക്തമാണ്. ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ്. സികെ പത്മനാഭന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.

Recommended Video

cmsvideo
Bihar Election Phase 1 :ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം | Oneindia Malayalam

ഇന്ത്യയ്ക്ക് സൗദിയുടെ ദീപാവലി സമ്മാനം; പാകിസ്താന്റെ ഭൂപടം അടിമുടി മാറ്റി, പക്ഷേ... കശ്മീര്‍ എവിടെഇന്ത്യയ്ക്ക് സൗദിയുടെ ദീപാവലി സമ്മാനം; പാകിസ്താന്റെ ഭൂപടം അടിമുടി മാറ്റി, പക്ഷേ... കശ്മീര്‍ എവിടെ

English summary
BJP planning for Local Body Election in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X