ഗൗരിയമ്മയെ കാവിയുടുപ്പിക്കാന്‍ ബിജെപി നീക്കം..!! സിപിഎമ്മിന് വിപ്ലവനായിക പണി കൊടുക്കുമോ..!?
ഗൗരിയമ്മയുടെ ജെഎസ്എസ്സിനെ എന്‍ഡിഎയില്‍ ലയിപ്പിക്കാന്‍ ചര്‍ച്ചകള്‍ സജീവം
ആലപ്പുഴ: ജെഎസ്എസ് നേതാവ് ഗൗരിയമ്മയെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കം ബിജെപി വീണ്ടും സജീവമാക്കുന്നതായി സൂചന. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ജെഎസ്എസ് രാജന് ബാബു വിഭാഗം ഗൗരിയമ്മയെ കണ്ട് ചര്‍ച്ച നടത്തി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സിപിഎമ്മും സര്‍ക്കാരും ജെഎസ്എസ്സിനേയും ഗൗരിയമ്മയേയും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജെഎസ്എസിന് സീറ്റ് നിഷേധിച്ചതിലും ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. അന്ന് ബിജെപി ഗൗരിയമ്മയെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ സിപിഎം ഗൗരിയമ്മയെ വാഗ്ദാനങ്ങള്‍ നല്കി അനുനയിപ്പിച്ചതോടെ ബിജെപി പദ്ധതി പാളി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തുടര്‍ച്ചയായ അവഗണനകളില്‍ പ്രതിഷേധമുള്ള ഗൗരിയമ്മയെ ഈ സാഹചര്യത്തില്‍ തങ്ങളോട് അടുപ്പിക്കാനാണ് ബിജെപി നീക്കം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഗൗരിയമ്മയുമായി ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകളോട് ഗൗരിയമ്മ അനുഭാവപൂര്‍വ്വമാണ് പ്രതികരിക്കുന്നത് എന്നാണറിയുന്നത്. ഗൗരിയമ്മ ജെഎസ്എസ്സില്‍ ചേരുകയാണെങ്കില്‍ നിലവില്‍ ഇടഞ്ഞുനില്‍ക്കുന്ന രാജന് ബാബു വിഭാഗം ജെഎസ്എസില്‍ ലയിക്കാന്‍ സന്നദ്ധരാണ്. ലയനത്തിന് ഗൗരിയമ്മയ്ക്ക് മുന്നില്‍ വന്‍ ഓഫറുകള്‍ ബിജെപി വെച്ചുനീട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്












Click it and Unblock the Notifications