കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മയെ കാവിയുടുപ്പിക്കാന്‍ ബിജെപി നീക്കം..!! സിപിഎമ്മിന് വിപ്ലവനായിക പണി കൊടുക്കുമോ..!?

ഗൗരിയമ്മയുടെ ജെഎസ്എസ്സിനെ എന്‍ഡിഎയില്‍ ലയിപ്പിക്കാന്‍ ചര്‍ച്ചകള്‍ സജീവം

  • By അനാമിക
Google Oneindia Malayalam News

ആലപ്പുഴ: ജെഎസ്എസ് നേതാവ് ഗൗരിയമ്മയെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കം ബിജെപി വീണ്ടും സജീവമാക്കുന്നതായി സൂചന. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ജെഎസ്എസ് രാജന്‍ ബാബു വിഭാഗം ഗൗരിയമ്മയെ കണ്ട് ചര്‍ച്ച നടത്തി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സിപിഎമ്മും സര്‍ക്കാരും ജെഎസ്എസ്സിനേയും ഗൗരിയമ്മയേയും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജെഎസ്എസിന് സീറ്റ് നിഷേധിച്ചതിലും ഗൗരിയമ്മയുടെ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. അന്ന് ബിജെപി ഗൗരിയമ്മയെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ സിപിഎം ഗൗരിയമ്മയെ വാഗ്ദാനങ്ങള്‍ നല്‍കി അനുനയിപ്പിച്ചതോടെ ബിജെപി പദ്ധതി പാളി.

GOURIYAMMA

എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തുടര്‍ച്ചയായ അവഗണനകളില്‍ പ്രതിഷേധമുള്ള ഗൗരിയമ്മയെ ഈ സാഹചര്യത്തില്‍ തങ്ങളോട് അടുപ്പിക്കാനാണ് ബിജെപി നീക്കം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഗൗരിയമ്മയുമായി ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകളോട് ഗൗരിയമ്മ അനുഭാവപൂര്‍വ്വമാണ് പ്രതികരിക്കുന്നത് എന്നാണറിയുന്നത്. ഗൗരിയമ്മ ജെഎസ്എസ്സില്‍ ചേരുകയാണെങ്കില്‍ നിലവില്‍ ഇടഞ്ഞുനില്‍ക്കുന്ന രാജന്‍ ബാബു വിഭാഗം ജെഎസ്എസില്‍ ലയിക്കാന്‍ സന്നദ്ധരാണ്. ലയനത്തിന് ഗൗരിയമ്മയ്ക്ക് മുന്നില്‍ വന്‍ ഓഫറുകള്‍ ബിജെപി വെച്ചുനീട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട.

English summary
BJP wanted JSS leader Gouriyamma to join NDA and the have started negotiations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X