സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കേന്ദ്രവും കൈപ്പിടിയിലുണ്ടെങ്കിലും ബിജെപിയെ അടുപ്പിക്കാതെ നിര്‍ത്തിയിരിക്കുന്നത് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യ പിടിച്ചടക്കാനുള്ള സമഗ്ര പദ്ധതിയുടെ വിപുലമായ രൂപരേഖയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് ഭരണമില്ലാത്ത ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളാണ് ലക്ഷ്യം.

നിര്‍ഭയയ്ക്ക് ലഭിച്ചത് നീതി..മോദിയുടെ നാട്ടിലെ ബില്‍ക്കിസ് ബാനുവിന് നിഷേധിക്കപ്പെട്ടതും...!!

പ്രവാസികളെ ഉന്നമിട്ട് വന്‍പെണ്‍വാണിഭ സംഘം..!! സീരിയല്‍ നടികളെ എത്തിച്ച് നല്‍കും..!!

5 സംസ്ഥാനങ്ങൾ ലക്ഷ്യം

ബിജെപിയെ പുറത്ത് നിര്‍ത്തിയിരിക്കുന്ന ഓരോ സംസ്ഥാനത്തിന്റെയും സ്വഭാവം കണക്കിലെടുത്തുള്ള വ്യത്യസ്ത പദ്ധതികളാണ് അമിത് ഷായുടെ ബുദ്ധിയില്‍ വിരിഞ്ഞിട്ടുള്ളത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയാണ് ബിജെപിയുടെ സൗത്ത് മിഷന്റെ ലക്ഷ്യം.

മോദി പ്രഭാവവും ആർഎസ്എസ്സും

ആര്‍എസ്എസ്സിന്റെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും മുതലാക്കിയാണ് ഈ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കയ്യിലാക്കാനുള്ള പദ്ധതികളൊരുക്കിയിരിക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറേ നാളുകളിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആര്‍എസ്എസ്സിന് മികച്ച അടിത്തറയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.

കേരളം പ്രധാന ലക്ഷ്യം

ബിജെപിയുടെ സൗത്ത് മിഷനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. സിപിഎം ഭരിക്കുന്ന കേരളത്തില്‍ നിലയുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം തുടങ്ങിയിട്ട് നാളുകളായി. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ബിജെപി ഒരു എതിരാളിയായി കണക്കാക്കുന്നേ ഇല്ല എന്നതാണ് വാസ്തവം.

കോൺഗ്രസിന്റെ തകർച്ച

ദേശീയ തലത്തിലുള്ള കോണ്‍ഗ്രസിന്റെ തകര്‍ച്ചയും എല്‍ഡിഎഫിലെ തമ്മില്‍ത്തല്ലും മുതലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സുപ്രധാനമായ രാഷ്ട്രീയ-മുന്നണി മാറ്റങ്ങ്ള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കേരളം ബിജെപിക്ക് അസാധ്യമല്ലെന്നും തന്നെയാണ് അവര്‍ കരുതുന്നത്.

ചെറുപാർട്ടികളെ കൂടെനിർത്തും

കേരളത്തിലെ ചെറുപാര്‍ട്ടികളെ പിളര്‍ത്താനും എന്‍ഡിഎയോട് ചേര്‍ക്കാനും ബിജെപി പദ്ധതിയിടുന്നു. വെള്ളാപ്പള്ളിയുടെ ബിഡിജെസിനെ കൂടെക്കൂട്ടിയത് ഈ ഉദ്ദേശം വെച്ചാണെങ്കിലും ഫലം വിപരീതമായിരുന്നു. കേരളത്തില്‍ ഒരു സിപിഎം വിരുദ്ധ മുന്നണിയുണ്ടാക്കുമെന്നും അതിലെ പ്രധാനി തങ്ങളാകുമെന്നും ബിജെപി അവകാശപ്പെടുന്നു.

സിനിമാ താരങ്ങളെ റാഞ്ചും

രാഷ്ട്രീയ പാര്‍ട്ടികളേയും പ്രമുഖ നേതാക്കളേയും മാത്രമല്ല ബിജെപി തങ്ങളുടെ പാളയത്തിലേക്ക് റാഞ്ചാന്‍ നോക്കുന്നത്. സിനിമാ താരങ്ങളേയും ബിജെപി ഉന്നം വെയ്ക്കുന്നു. സുരേഷ് ഗോപി ഇപ്പോള്‍ തന്നെ ബിജെപി എംപിയാണ്. സംഘപരിവാറിനോട് ചായ്വുള്ള മോഹന്‍ലാലിനെയും രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

മോഹൻലാലിനെ ഇറക്കും

ബിജെപി വഴി മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്‍ബലമേകുന്നതാണ് അമിത് ഷായുടെ പദ്ധതി സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍. മോഹന്‍ലാലിനെ രംഗത്തിറക്കാനായാല്‍ അത് വന്‍ രാഷ്ട്രീയ നേട്ടം കേരളത്തിലുണ്ടാക്കുമെന്ന് സംഘപരിവാര്‍ കണക്ക് കൂട്ടുന്നു.

English summary
BJP is planning to expand its base in southern India
Please Wait while comments are loading...