Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടും കല്‍പ്പിച്ച് ബിജെപി... ജനങ്ങളുടെ മനസ് അറിയാന്‍ ബൂത്ത് തല സര്‍വ്വേ!

Recommended Video

cmsvideo
    കേരളത്തിൽ രണ്ടും കല്‍പ്പിച്ച്

    ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപി കേരളത്തില്‍ ആവനാഴിയിലെ അമ്പുകള്‍ പുറത്തെടുത്ത് തുടങ്ങി.ശബരിമല സമരം ശക്തമായ സ്വാധീനം ഉണ്ടാക്കിയ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. ആര്‍എസ്എസിനാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല. സംസ്ഥാനാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും പ്രത്യേകം പദ്ധതികളാണ് ഒരുക്കുന്നത്.

    വോട്ട് തേടുന്നതിന് മുന്‍പായി പ്രത്യേക ബൂത്ത് തല സര്‍വ്വേകളും ബിജെപി തയ്യാറാക്കുന്നുണ്ട്. മോദി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിച്ചുള്ള ദര്‍ശന്‍ രഥ് യാത്രയ്ക്കും ബിജെപി തുടക്കം കുറിച്ചു.

     ഭരണ നേട്ടങ്ങള്‍

    ഭരണ നേട്ടങ്ങള്‍

    കേരളത്തിലെ 20 മണ്ഡലങ്ങളിലും പ്രത്യേകം പദ്ധതികള്‍ ആര്‍എസ്എസ് ഒരുക്കുന്നുണ്ടെങ്കിലും ശബരില ഉള്‍പ്പെടുന്ന പത്തനംതിട്ട അടക്കം അഞ്ച് മണ്ഡലങ്ങളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. പരമാവധി ജനങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ആദ്യ നീക്കം.

     പദ്ധതികളുടെ ലിസ്റ്റ്

    പദ്ധതികളുടെ ലിസ്റ്റ്

    ഇതിനായി വോട്ട് തേടി ഇറങ്ങുന്നതിന് മുന്‍പ് തന്നെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കും. ഈ ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ഒരു പട്ടിക തയ്യാറാക്കി അത് സംബന്ധിച്ച് സര്‍വ്വേ നടത്തിയ ശേഷമാകും വോട്ട് തേടല്‍.

     ബൂത്ത് തല സന്ദര്‍ശനം

    ബൂത്ത് തല സന്ദര്‍ശനം

    കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇവരെ നേരിട്ടെത്തി സന്ദര്‍ശിക്കും. 10 പേര്‍ വരുന്ന സംഘമാണ് ബൂത്ത് തല സന്ദര്‍ശനം നടത്തുക.

     വീഡിയോ

    വീഡിയോ

    കേന്ദ്ര ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രത്യേക വീഡിയോ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആകും ഇതില്‍ ഉണ്ടാകുക.

     ക്രോഡീകരിക്കും

    ക്രോഡീകരിക്കും

    ഇതിന്‍റെ ഒക്കെ അടിസ്ഥാനത്തില്‍ കേന്ദ്രഭരണത്തെ കുറിച്ചുള്ള വിലയിരുത്തല്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ എന്നിവ ക്രോഡീകരിക്കാനാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍ .

     മിസ്ഡ് കോള്‍

    മിസ്ഡ് കോള്‍

    ഈ സര്‍വ്വേയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് തുടര്‍ പ്രവര്‍ത്തനങ്ങള്‍. മിസ്ഡ് കോളിലൂടെ അംഗങ്ങളെ ക്ഷണിച്ച് ബിജെപി പ്രകടപത്രികയിലേക്കുള്ള നിര്‍ദ്ദേശങ്ങളും തേടുന്നുണ്ട്.

     ബോക്സുകള്‍

    ബോക്സുകള്‍

    ഇതിനായി പ്രത്യേകം മൊബൈല്‍ നമ്പറും ഒരുക്കിയിട്ടുണ്ട്.6357171717 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.ഇതുകൂടാതെ പ്രത്യേക ബോക്സുകളും മണ്ഡലങ്ങളിലും ബൂത്തുകളിലും സ്ഥാപിക്കും. ഇതുവഴിയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+