കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തുമെന്ന് ശ്രീധരന്‍ പിള്ള

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ആര് ?

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വയനാട് രാഹുല്‍ ഗാന്ധിക്ക് മത്സരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ ഗതികേടാണ് സൂചിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

rahulsreed-155402587

മുസ്ലീം ലീഗിനെ ആശ്രയിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്‍റെ അപചയത്തെയാണിത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ബിജെപി ഇറക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

<strong>'വേളികഴിയ്ക്കുന്നത്' അമേഠിയെ, വയനാട്ടിലേത് 'സംബന്ധം' .. കോണ്‍ഗ്രസിനെ തേച്ചൊട്ടിച്ച് എഎ റഹീം</strong>'വേളികഴിയ്ക്കുന്നത്' അമേഠിയെ, വയനാട്ടിലേത് 'സംബന്ധം' .. കോണ്‍ഗ്രസിനെ തേച്ചൊട്ടിച്ച് എഎ റഹീം

ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. ഇവിടെ അതിശക്തമായ മത്സരം തന്നെ എന്‍ഡിഎ കോണ്‍ഗ്രസിനെതിരെ കാഴ്ചവെയ്ക്കുമെന്നും പിള്ള വ്യക്തമാക്കി. വയനാട് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ ഇവിടെ പ്രമുഖരെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

<strong>'രാഗാ'.. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ! കാരണം ഇതാണ്</strong>'രാഗാ'.. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ! കാരണം ഇതാണ്

നിലവില്‍ ബിഡിജെഎസിന്‍റെ പൈലി വാദ്യാട്ടിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി തന്നെയോ അല്ലേങ്കില്‍ സുരേഷ് ഗോപിയേയോ മത്സരിപ്പിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

English summary
bjp plans to field strong candidate against rahul gandhi says pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X