കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയുടെ പുതിയ തന്ത്രം.. ഇനി ക്രിസ്ത്യാനികളുടെ സംരക്ഷണം!

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപിയും സംഘപരിവാറും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശബരിമല സ്ത്രീ പ്രവേശന വിവാദം വന്നത് ബിജെപിക്ക് കേരളത്തില്‍ സുവര്‍ണാവസരമായി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയെ മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് പിടിച്ചതും.

ബിജെപിക്ക് അനുകൂലമായി ഹൈന്ദവ വികാരമുണ്ടാക്കാന്‍ ശബരിമല കൊണ്ട് സാധിച്ചിട്ടുണ്ട് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ ഹിന്ദുക്കളെ മാത്രമല്ല, ന്യൂനപക്ഷങ്ങളേയും കൂടെ നിര്‍ത്താനുളള തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി.

പച്ചയ്ക്ക് വര്‍ഗീയത ഏൽക്കില്ല

പച്ചയ്ക്ക് വര്‍ഗീയത ഏൽക്കില്ല

മതസൗഹാര്‍ദ്ദത്തിന് പേര് കേട്ട കേരളത്തില്‍ ശബരിമല വിഷയം വന്നതോടെ ഹിന്ദു-ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണം പ്രകടമാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മതവും വര്‍ഗീയതയും നിറയുകയാണ്. ഉത്തരേന്ത്യയില്‍ എന്ന പോലെ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാവുന്ന സാഹചര്യം ഇപ്പോഴും ബിജെപിക്ക് കേരളത്തിലില്ല.

ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കപ്പെട്ടു

ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കപ്പെട്ടു

ഹൈന്ദവ വോട്ടുകള്‍ക്കൊപ്പം തന്നെ ന്യൂനപക്ഷ വോട്ടുകളും കേരളത്തില്‍ നിര്‍ണായകമാണ്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ ധ്രുവീകരണത്തിനൊപ്പം ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. അത് തങ്ങള്‍ക്ക് പലയിടത്തും എതിരായി വരുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍.

ക്രൈസ്തവ സംരക്ഷണ സേന

ക്രൈസ്തവ സംരക്ഷണ സേന

വരും കാലത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുളള പദ്ധതിയാണ് ബിജെപി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ക്രൈസ്തവരുടെ സംരക്ഷണത്തിന് വേണ്ടിയാണ് ബിജെപിയും രംഗ പ്രവേശം. ക്രൈസ്തവ സംരക്ഷണ സേനയ്ക്ക് രൂപം കൊടുക്കാനാണ് സംസ്ഥാന ബിജെപി ശ്രമിക്കുന്നത്.

പ്രഖ്യാപന സേന ഉടൻ

പ്രഖ്യാപന സേന ഉടൻ

ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ഭാഗമായിട്ടാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക. നിലവില്‍ കൊച്ചിയില്‍ വെച്ച് ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സമ്മേളനത്തിലാണ് ക്രൈസ്തവ സംരക്ഷണ സേനയുടെ പ്രഖ്യാപനം ബിജെപി നടത്തുക.

പ്രത്യേക പ്രാര്‍ത്ഥന

പ്രത്യേക പ്രാര്‍ത്ഥന

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പളളികളില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നൂറ് കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ സംരക്ഷക വേഷം ബിജെപി എടുത്തണിഞ്ഞിരിക്കുന്നത്. മെയ് 29ന് ബിജെപി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കാനിരിക്കുകയാണ്.

ഉപവാസവും സംഘടിപ്പിക്കും

ഉപവാസവും സംഘടിപ്പിക്കും

ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി പ്രത്യേക പ്രാര്‍ത്ഥനയാണ് സംഘടിപ്പിക്കുക. അന്നേ ദിവസം ബിജെപി ഉപവാസവും സംഘടിപ്പിക്കും. മാത്രമല്ല ക്രൈസ്തവ സംരക്ഷണ സേനയുടെ പേരില്‍ കേരളത്തില്‍ ഭാവിയില്‍ കൂടുതല്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാനും ബിജെപി ഉദ്ദേശിക്കുന്നു.

ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക്

ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക്

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. പിസി ജോര്‍ജിന്റെ പാര്‍ട്ടി ജനപക്ഷം സെക്യുലര്‍ എന്‍ഡിഎയില്‍ എത്തിയതോടെ മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ക്രൈസ്തവ സംഘടനകളുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നു.

 ഭീകര വിരുദ്ധ ക്രൈസ്തവ കൂട്ടായ്മ

ഭീകര വിരുദ്ധ ക്രൈസ്തവ കൂട്ടായ്മ

ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള വ്യക്തമാക്കി. 29ന് കൊച്ചിയിലെ മദര്‍ തെരേസ സ്‌ക്വയറിലാണ് പ്രാര്‍ത്ഥനയും ഉപവാസവും നടത്തുക. ഭീകര വിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുകയെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ? പ്രിയങ്കയുടെ മറുപടി ഇങ്ങനെരാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ? പ്രിയങ്കയുടെ മറുപടി ഇങ്ങനെ

English summary
BJP plans to form Christian protection army in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X