Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വേരുറപ്പിക്കാന്‍പദ്ധതികളുമായി ബിജെപി; കുടുംബശ്രിക്ക് ബദല്‍ അക്ഷയശ്രീ, സിപിഎമ്മിന് മറുപടി

തിരുവനന്തപുരം: കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പതിനെട്ടടവും പയറ്റാനൊരുങ്ങി ബിജെപി. അതിന് വേണ്ടിയുള്ള ദീര്‍ഘകാല പദ്ധതിയുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെയും താഴെതട്ടിലുള്ളവരുടെയും വോട്ട് വാങ്ങുകയാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്.

അതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സമൃദ്ധി എന്ന പദ്ധതി. സിപിഎം സ്വീധീനമുറപ്പിച്ച കുടുംബശ്രീയുടെ ബദലായ ബിജെപി മുന്നോട്ട് വച്ച അക്ഷയശ്രീ എന്ന പദ്ധതിയുടെ തുടര്‍ച്ചയാണിത്. ഇതിന്റെ ഭാഗമായി സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനാണ് പദ്ധതിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

1

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ശബരിമല വിഷയവും, ലൗ ജിഹാദും, സാമുദായിക മുതലെടുപ്പുകളും ഉന്നയിച്ചാണ് ബിജെപി വോട്ട് പിടിക്കാനിറങ്ങിയത്. എന്നാല്‍ ആകോയുണ്ടായിരുന്ന ഒരു സീറ്റി കയ്യീന്ന് പോയ അവസ്ഥയായിരുന്നു. കേരളത്തില്‍ 35 സീറ്റില്‍ വിജയിച്ച് ഭരണം നേടുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കളെല്ലാം തിരഞ്ഞെടുപ്പുകാലത്ത് ആവര്‍ത്തിച്ച് പറഞ്ഞത്. അതിന് കാരണം വേറൊന്നുമായിരുന്നില്ല 2016ലെ തെരഞ്ഞെടുപ്പില്‍ നേമം നേടിയത്‌കൊണ്ട് അവര്‍ക്കുണ്ടായ ആത്മവിശ്വാസം ചെറുതല്ല. പിന്നീടാണ് സംഭവത്തിന്റെ ഗൗരവം ബിജെപി മനസ്സിലാക്കിയത്. ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാതെ ഒരു വിജയവും നേടാനാവില്ലെന്ന് അതോടെ ബിജെപി തിരിച്ചറിയുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും വോട്ട് വിഭജനവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമായതെന്നാണ് ബിജെപി വിവിധ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ വിലിയിരുത്തിയിരുന്നത്.

2

പിന്നീടാണ് സിപിഎം ചെയ്യുന്നത്‌പോലെ ബിജെപിക്കും ചെയ്യാമെന്ന ആശയം ഉദിച്ചത്. പാര്‍ട്ടിയെ താഴെ തട്ടില്‍ നിന്നും ബലപ്പെടുത്തുക എന്ന ആശയമാണ് ഈ അക്ഷയശ്രീ പദ്ധതി. കുടുംബശ്രീ യൂണിറ്റുകളിലൂടെ അടിത്തട്ടില്‍ ശക്തമായ പാര്‍ട്ടി അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ സിപിഎമ്മിന്റെ വിജയഗാഥ സംസ്ഥാന ബിജെപി-ആര്‍എസ്എസ് വിഭാഗങ്ങള്‍ക്ക് പ്രചോദനമാവുകയായിരുന്നു. 1998 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് കുടുംബശ്രീ പദ്ഥി ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായി ആരംഭിച്ച കുടുംബശ്രീ ക്രമേണ സിപിഎമ്മിന്റെ ശക്തമായ പ്രവര്‍ത്തന കേന്ദ്രമായി മാറുകയായിരുന്നു.

3

പിന്നീട് കുടുംബശ്രീയില് ചേര്‍ന്ന ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് ബിജെപിയുടെ കണ്ണ് തുറപ്പിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരെ സിപിഎം തട്ടിയെടുത്ത അതേ നാണയത്തില്‍ മറുപടി കൊടുക്കാനാണ് ബിജെപിയുടെ ആക്ഷയശ്രീ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. അതിനാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ബിജെപി നേതാക്കളിലൊരാള്‍ പറഞ്ഞുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

4

ബിജെപിയുടെ ഏറ്റവും വലിയ സഹകരണ ശൃംഖലയായ സഹകാര്‍ ഭാരതിയുടെ ഒരു ഭാഗമാണ് അക്ഷയശ്രീ. 1978-ല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ലക്ഷ്മണറാവു ഇനാംദറും മാധവ് റാവു ഗോഡ്ബോലെയും ചേര്‍ന്നാണ് സഹകാര്‍ ഭാരതി എന്ന സഹകരണ ശ്ംഖര ആരംഭിച്ചത്. കേരളത്തില്‍ സഹകാര്‍ ഭാരതിക്ക് ആറ് യൂണിറ്റുകള്‍, മഹിളാ സെല്ലുകള്‍, സ്വയം സഹായ സംഘങ്ങള്‍ (എസ്.എച്ച്.ജി), ഡയറി, ക്ഷീര കര്‍ഷക സെല്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

5

സംസ്ഥാനത്ത് ആദ്യമായി 2011ലാണ് അക്ഷയശ്രീ യൂണിറ്റ് തൃശൂരില്‍ രൂപീകരിച്ചത്. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് നിലവില്‍ 7800 അക്ഷയശ്രീ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 2024ഓടെ ഇത് 25,000 യൂണിറ്റുകളാക്കാനാണ് അക്ഷയശ്രീ മിഷന്റെ ലക്ഷ്യം. സംസ്ഥാനത്തുടനീളമുള്ള അക്ഷയശ്രീകളില്‍ രണ്ട് ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്ന് ബന്ധപ്പെട്ട നേതാക്കള്‍ പറയുന്നത്.
കൊല്ലത്തെ അഞ്ച് അക്ഷയശ്രീ യൂണിറ്റുകളും നടത്തുന്നത് ക്രിസ്ത്യാനികളാണ്. . 75ഓളം ക്രിസ്ത്യന്‍ അംഗങ്ങളാണ് യൂണിറ്റുകളിലുള്ളത്.

Recommended Video

cmsvideo
    PM Modi unveils statue of Adi Guru Shankaracharya at Kedarnath
    6

    കൊല്ലത്തെ മറ്റൊരു അക്ഷയശ്രീ നടത്തുന്നത് മുസ്്‌ലിം വിഭാഗത്തില്‍ പെട്ടവരാണ് നടത്തുന്നത്. അക്ഷയശ്രീ അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മറ്റൊന്നാണ് സമൃദ്ധി സ്റ്റോര്‍. സംസ്ഥാനത്തുടനീളം60 സൂപ്പര്‍ മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. തൃപ്പുണിത്തുറ മെട്രോ സ്‌റ്റേഷന് സമീപത്ത് സമൃധി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ അഞ്ച് വനിതാ ജീവനക്കാരുണ്ട്, പ്രതിദിനം 35,000 രൂപയുടെ വരെ വില്‍പ്പനയാണ് സൂപ്പര്‍മാര്‍ക്കറ്റിലുള്ളത്. സിപിഎമ്മിന്റെ കുടുംബശ്രിക്ക് ബദലായിട്ടാണ് ബിജെപി ഇത്തരം അക്ഷയ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റുകല്‍ കൊണ്ടുവരുന്നത്. ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഫലമാകപുമോ എന്ന് കണ്ടറിയണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+