കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും '6966' മാത്രം.. പാലാ പിടിക്കാന്‍ അങ്കം മുറുക്കി ബിജെപി

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇന്നലെ ചേര്‍ന്ന യുഡ‍ിഎഫ് യോഗത്തിലും പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ സമവായത്തിന് തയ്യാറായിട്ടില്ല. അതേസമയം യുഡിഎഫിലെ പ്രതിസന്ധി ആയുധമാക്കി അങ്കം മുറുക്കാനുള്ള നീക്കത്തിലാണ് എല്‍ഡിഎഫും എന്‍ഡിഎയും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്.സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ല, നിഷ മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും പിസി ജോര്‍ജ്ജ്പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ല, നിഷ മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും പിസി ജോര്‍ജ്ജ്

എന്‍ഡിഎയും ശക്തമായ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിച്ചേക്കും. പൊതു സ്വതന്ത്രനെന്ന പിസി ജോര്‍ജ്ജിന്‍റെ ആവശ്യം തള്ളി ബിജെപി സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം.

 പൊതുസ്വതന്ത്രന്‍ വേണമെന്ന്

പൊതുസ്വതന്ത്രന്‍ വേണമെന്ന്

പാലായില്‍ ക്രൈസ്തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയ്ക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്ജ് പറഞ്ഞത്. പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ലെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചിരുന്നു.

 പിസി ജോര്‍ജ്ജിന്‍റെ ആവശ്യം

പിസി ജോര്‍ജ്ജിന്‍റെ ആവശ്യം

നേരത്തേ മകന്‍ ഷോണിനെ മത്സരിപ്പിക്കാനായിരുന്നു ജോര്‍ജ്ജിന്‍റെ പദ്ധതി. ഇതിനായി ജോര്‍ജ്ജ് കരുക്കുകള്‍ നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ജോര്‍ജ്ജിന്‍റെ മോഹം ബിജെപി വെട്ടി. ഇതോടെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കേണ്ടെന്നും പിസി തോമസിനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയ്ക്ക് നേട്ടം കൊയ്യാനാകുമെന്നാണ് ജോര്‍ജ്ജിന്‍റെ ഇപ്പോഴത്തെ നിലപാട്.

 പാലായില്‍ ഇത്തവണ സീറ്റ്

പാലായില്‍ ഇത്തവണ സീറ്റ്

എന്നാല്‍ പൊതുസ്വതന്ത്രന്‍ എന്ന ജോര്‍ജ്ജിന്‍റെ ആവശ്യം ബിജെപി തള്ളി. വിട്ടുകൊടുക്കേണ്ടെന്നാണ് ബിജെപിയുടെ നിഗമനം. ബിജെപി ജില്ലാ പ്രസിഡന്‍റ് എന്‍ ഹരിയെ തന്നെ വീണ്ടും മത്സര രംഗത്ത് ഇറക്കാനാണ് ബിജെപിയുടെ പദ്ധതി.

 ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരി മത്സരിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുകളിലാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. 24,821 വോട്ടുകളായിരുന്നു ഹരി നേടിയത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളായിരുന്നു.

 6,966 വോട്ടിന്‍റെ വ്യത്യാസം

6,966 വോട്ടിന്‍റെ വ്യത്യാസം

മൂവായിരത്തോളം വോട്ടുകളാണ് അധികമായി നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫുമായി 6,966 വോട്ടിന്‍റെ വ്യത്യാസം മാത്രം. ഇതും ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്.

 പഞ്ചായത്തുകള്‍

പഞ്ചായത്തുകള്‍

പാലാ മണ്ഡലത്തിലെ രാമപുരം, തലപ്പാലം, എലിക്കുളം എന്നീ പഞ്ചായത്തുകളില്‍ ബിജെപിക്ക് നല്ല സ്വാധീനമുണ്ട്. ഒപ്പം പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളും ചേര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

 ഗുണകരമാകും

ഗുണകരമാകും

ശക്തമായ ത്രികോണ മത്സരം നടന്നാല്‍ 35,000-38,000 വോട്ടുകള്‍ വരെ നേടുന്ന മുന്നണിക്ക് വിജയിക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. കേരള കോണ്‍ഗ്രസിലെ തമ്മിലടിയും ശബരിമല വിഷയത്തിലെ എല്‍ഡിഎഫ് നിലപാടും ബിജെപിക്ക് ഗുണകരമായി ഭവിക്കുമെന്ന വിലയിരുത്തലും ഉണ്ട്.

ബിഡിജെഎസ് നിലപാട്

ബിഡിജെഎസ് നിലപാട്

അതേസമയം ബിഡിജെഎസ് നിലപാടില്‍ കടുത്ത ആശങ്കയിലാണ് ബിജെപി. പാലാ നഗരസഭ പ്രദേശത്തുള്‍പ്പെടെ ബിഡിജെഎസിന് ശക്തമായ സ്വാധീനമുണ്ട്. ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ ബിജെപി ഇടപെട്ടില്ലെന്ന വിമര്‍ശനം ശക്തമാണ്.

 സിപിമ്മിന്?

സിപിമ്മിന്?

ബിജെപി സംസ്ഥാന നേതൃത്വം ഇടപെടുന്നതിന് മുന്‍പ് തന്നെ തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബിജെപി നിലപാടിനെതിരെ വെള്ളാപ്പള്ളി നടേശനും ആഞ്ഞടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബിഡിജെഎസ് വോട്ടുകള്‍ സിപിഎമ്മിലേക്ക് ചാഞ്ചാടുമോയെന്ന ആശങ്കയിലാണ് നേതൃത്വം.

മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ 'കലാപം'.. തരൂരിനെതിരെ നടപടി വേണമെന്ന് ടിഎന്‍ പ്രതാപന്‍മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ 'കലാപം'.. തരൂരിനെതിരെ നടപടി വേണമെന്ന് ടിഎന്‍ പ്രതാപന്‍

English summary
BJP plans to win pala by poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X