കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചും സഹായിക്കണേ... കിറ്റ് നല്‍കിയതിന് രാഷ്ട്രീയ പ്രത്യുപകരാം ആവശ്യപ്പെട്ട് ബിജെപി

Google Oneindia Malayalam News

കാസര്‍ഗോഡ്: കൊറോണയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും സംഘടനകളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധപ്പെടുത്തരുതെന്നുള്ള കര്‍ശന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ അഭ്യര്‍ത്ഥന നടത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിരിക്കുകയാണ് ഇപ്പോള്‍.

കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നുമാണ് സന്നദ്ധ പ്രവര്‍ത്തനത്തിനിടെ ബിജെപി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം രാഷ്ട്രീയ അഭ്യാര്‍ത്ഥന നടത്തുന്ന വീഡിയോ ദൃശ്യം പുറത്തു വന്നിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

കല്യാണ്‍ റോഡ് കോളനി

കല്യാണ്‍ റോഡ് കോളനി

കഞ്ഞാങ്ങാട് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് നമ്പര്‍ ഒന്‍പതിലെ കല്യാണ്‍ റോഡ് കോളനിയിലാണ് സംഭവം. പ്രാദേശിക നേതാക്കളും ഉള്‍പ്പടെ അഞ്ച് പേരടങ്ങുന്ന ഒരു സംഘം കോളനിയിലെ വീട്ടിലെത്തി അവശ്യ സാധനങ്ങള്‍ അടങ്ങുന്ന ഒരു കിറ്റ് ഗൃഹനാഥയക്ക് സമ്മാനിക്കുന്നു.

തിരിച്ച് നമ്മളെയും സഹായിക്കണം

തിരിച്ച് നമ്മളെയും സഹായിക്കണം

കിറ്റ് സമ്മാനിക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളുടെ രാഷ്ട്രീയ അഭ്യര്‍ത്ഥന ഉണ്ടാവുന്നത്. കൊറോണയുടെ ബുദ്ധിമുട്ടിന്റെ ഇടയില്‍ ഒരു സഹായം, തിരിച്ച് നമ്മളെയും സഹായിക്കണമെന്ന് പറഞ്ഞാണ് കിറ്റ് സമ്മാനിക്കുന്നത്. ബിജെപി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ, വേണു, ഗോപാലൻ, സുരേന്ദ്രൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

നടപടി സ്വീകരിച്ചേക്കും

സംഭവത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് സൂചന. വിശദീകരണം തേടിയ ശേഷം സംഘത്തിലുണ്ടായിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചേക്കും. കൊറോണ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള സന്നദ്ധ പ്രവർത്തനം പാടില്ലെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു

സിറ്റിങ്ങ് വാര്‍ഡ്

സിറ്റിങ്ങ് വാര്‍ഡ്

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലഘിച്ചു കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചേക്കും. ബിജെപിയുടെ സിറ്റിങ്ങ് വാര്‍ഡാണ് കാഞ്ഞങ്ങാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ഉള്‍കൊള്ളുന്ന കല്യാണ്‍റോഡ് മേഖല.

കൂടുതല്‍ ആളുകള്‍ക്ക്

കൂടുതല്‍ ആളുകള്‍ക്ക്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച ജില്ലയാണ് കാസര്‍ഗോഡ്. വിദേശത്ത് നിന്ന് വന്നവര്‍ ഉള്‍പ്പടെ 166 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ അറുപതോളം ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ കാസർഗോഡ് സ്വദേശികളായ 105 കോവിഡ് രോഗികൾ കാസർഗോഡ് ജില്ലയിലെയും മറ്റു ജില്ലകളിലെയും ആശുപത്രികളിലായിഉണ്ട്.

Recommended Video

cmsvideo
കേരളത്തെ സൊമാലിയയെന്നു വിളിച്ച മോദിക്കുള്ള മറുപടി | Oneindia Malayalam
നിലവില്‍

നിലവില്‍

ജില്ലയിൽ നിലവില്‍ 10374 പേരാണ് നീരീക്ഷണത്തിലുള്ളത്.
ഇതിൽ വീടുകളിൽ 10126 പേരും ആശുപത്രികളിൽ 248 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്. ഇതുവരെ 2321 സാമ്പിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്. ഇതില്‍ 1596 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 539 പേരുടെ റിസൾട്ടാണ് ഇനി ലഭ്യമാകാനുള്ളത്.

 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ചൈനീസ് കടന്നു കയറ്റം; പ്രതിസന്ധി മുതലെടുക്കുന്നു,തടയണമെന്ന് രാഹുല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ചൈനീസ് കടന്നു കയറ്റം; പ്രതിസന്ധി മുതലെടുക്കുന്നു,തടയണമെന്ന് രാഹുല്‍

ലോക്ഡൗണിലും കേന്ദ്രം രാഷ്ട്രീയം കളിച്ചു; നഷ്ടങ്ങള്‍ ഒരോന്നായി ചൂണ്ടിക്കാണിച്ച് തരൂര്‍ലോക്ഡൗണിലും കേന്ദ്രം രാഷ്ട്രീയം കളിച്ചു; നഷ്ടങ്ങള്‍ ഒരോന്നായി ചൂണ്ടിക്കാണിച്ച് തരൂര്‍

English summary
bjp political campaign amid covid volunteer work; video out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X