കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ ഞെട്ടിക്കാന്‍ ബിജെപി! ബൂത്ത് തലത്തില്‍ പണി തുടങ്ങി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ രണ്ടും കല്‍പ്പിച്ചായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തനം നടത്തിയത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ശബരിമല വിഷയം കൂടി പ്രതിഫലിച്ചാല്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപിയായി കുമ്മനം രാജശേഖരന്‍ ജയിച്ച് കയറുമെന്ന് ബിജെപി കണക്ക് കൂട്ടി. എന്നാല്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. വിജയിച്ചില്ലെന്ന് മാത്രമല്ല പറയത്തക്ക മുന്നേറ്റം ഉണ്ടാക്കാനും ബിജെപിക്ക് കഴിഞ്ഞില്ല.

<strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി</strong>ഏത് നിമിഷവും കര്‍ണാടകം തിരഞ്ഞെടുപ്പിലേക്ക്? സൂചന നല്‍കി കുമാരസ്വാമിയുടെ മകന്‍, പൊട്ടിത്തെറി

എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ രണ്ടും കല്‍പ്പിച്ച നീക്കത്തിലാണ് ബിജെപി. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകള്‍ തിരുത്തി മണ്ഡലം പിടിക്കാനുള്ള നീക്കം ബിജെപി തുടങ്ങിയതായി ബിജെപി ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ് പറഞ്ഞു. വിശദാംശങ്ങളിലേക്ക്

 രണ്ടാം എംഎല്‍എ

രണ്ടാം എംഎല്‍എ

2016 ലാണ് ബിജെപിക്ക് തങ്ങളുടെ ആദ്യ എംഎല്‍എയെ കേരളത്തില്‍ ലഭിച്ചത്. ഒ രാജഗോപാലിലൂടെയായിരുന്നു ഇത്. നേമത്ത് നിന്നായിരുന്നു രാജഗോപാലിന്‍റെ ജയം. രണ്ടാം എംഎല്‍എയേയും തിരുവനന്തപുരത്ത് നിന്ന് നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി കണക്ക് കൂട്ടലുകള്‍ തുടങ്ങി കഴിഞ്ഞു.

 കുമ്മനത്തിന്‍റെ പരാജയം

കുമ്മനത്തിന്‍റെ പരാജയം

വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലഭിച്ച മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്.അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്. 3000 വോട്ടുകള്‍ക്കായിരുന്നു കുമ്മനത്തിന്‍റെ പരാജയം.

 സിപിഎം വോട്ടുകള്‍

സിപിഎം വോട്ടുകള്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിഎന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.സീമയ്ക്ക് അന്ന് ലഭിച്ചത് 40,441 വോട്ടുകളായിരുന്നു. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനം നേടാനായതിനാലാണ് ബിജെപിയുടെ പ്രതീക്ഷ. യുഡി​എഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്.
അതേസമയം കുമ്മനം നേടിയത് 50,709 വോട്ടുകളും. എന്നാല്‍ കോണ്‍ഗ്രസിന് ഇവിടെ പതിനായിരം സിപിഎം വോട്ടുകള്‍ നേടാനായതിനാലാണ് തരൂര്‍ മുന്നേറിയതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എസ് സുരേഷ് പറയുന്നു.

 തിരിച്ച് പിടിക്കും

തിരിച്ച് പിടിക്കും

ബിജെപി 51,000 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ നിന്ന് പ്രതീക്ഷിച്ചത്. എന്നാല്‍ കുമ്മനം നേടിയത് 50,709 വോട്ടുകളും. 2836 വോട്ടുകള്‍ മാത്രമാണ് ശശി തരൂര്‍ മണ്ഡലത്തില്‍ അധികമായി നേടിയത്. ഇത് ഉപതിരഞ്ഞെടുപ്പില്‍ വളരെ എളുപ്പം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ഇതിനായി വട്ടിയൂര്‍ക്കാവിലെ 168 ബൂത്തുകളില്‍ ലോക്സഭ തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് ബിജെപി ശേഖരിച്ച് തുടങ്ങി. ഇതിനെ അടിസ്ഥാനമാക്കിയാണ് ബിജെപി ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

 ആര്‍എസ്എസ് നിര്‍ദ്ദേശം

ആര്‍എസ്എസ് നിര്‍ദ്ദേശം

അതേസമയം ഇതുവരെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ചേര്‍ന്ന് ഉടനെ സ്ഥാനാര്‍ത്ഥിയെ തിരുമാനിക്കും. കുമ്മനം രാജശേഖരന്‍ തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഗവര്‍ണസ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ കഴിയാത്തതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് നിരാശയുണ്ട്. കുമ്മനത്തെ കേന്ദ്ര മന്ത്രിസഭയില്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു.

 കോണ്‍ഗ്രസും

കോണ്‍ഗ്രസും

എന്നാല്‍ അവസാന നിമിഷം കുമ്മനത്തിന് പകരം വി മുരളീധരനെയാണ് പരിഗണിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലെ രണ്ടാം എംഎല്‍എക്ക് സാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാര്‍ത്ഥി ആവട്ടേയെന്നാണ് ആര്‍എസ്എസും നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.
കോണ്‍ഗ്രസും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. കെ മുരളീധരന്‍റെ സഹോദരി പത്മജ വേണുഗോപാലിനാണ് മണ്ഡലത്തില്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത്.

 ലീഡ് നേടാന്‍ സിപിഎം

ലീഡ് നേടാന്‍ സിപിഎം

എന്‍എസ്എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ പത്മജയെ മത്സരിപ്പിക്കുന്നത് വഴി നായര്‍ വോട്ടുകള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.അതേസമയം പുറത്തുനിന്നുള്ള നേതാക്കളെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വാളെടുത്തിട്ടുണ്ട്. ഇത് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രതിസന്ധിയില്‍ ആക്കിയേക്കും. വട്ടിയൂര്‍ക്കാവില്‍ എം വിജയകുമാറിനെയോ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനേയോ സിപിഎം മത്സരിപ്പിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

<strong>രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി? അനുനയിപ്പിച്ച് മോദി, അർധരാത്രി പുതിയ വിജ്ഞാപനം, കല്ലുകടി</strong>രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി? അനുനയിപ്പിച്ച് മോദി, അർധരാത്രി പുതിയ വിജ്ഞാപനം, കല്ലുകടി

English summary
BJP preapres wor election work in Vattiyurkkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X