കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൊവിഡ് ബാധിതനായിരിക്കുകയാണ്. ഇതിനിടെയാണ് കേരളത്തിലെ നാല്‍പത് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി എന്ന വാര്‍ത്ത പുറത്ത് വരുന്നത്.

15 എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി 11 ന്, ശോഭ ഉണ്ടാകുമോ? താരസ്ഥാനാര്‍ത്ഥികളെ അന്നറിയാം15 എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി 11 ന്, ശോഭ ഉണ്ടാകുമോ? താരസ്ഥാനാര്‍ത്ഥികളെ അന്നറിയാം

40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു

15 എ പ്ലസ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ള 40 മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയാണ് തയ്യാറായിട്ടുള്ളത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരന്‍, എംടി രമേശ്, സിനിമ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ തുടങ്ങി പ്രമുഖരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. പരിശോധിക്കാം...

സുരേന്ദ്രന്റെ കാര്യം കേന്ദ്ര തീരുമാനം

സുരേന്ദ്രന്റെ കാര്യം കേന്ദ്ര തീരുമാനം

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കണോ വേണ്ടയോ എന്നത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. മത്സരിക്കുകയാണെങ്കില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്.

പ്രസ്റ്റീജ് മണ്ഡലം

പ്രസ്റ്റീജ് മണ്ഡലം

ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമം ഇത്തവണ നിലനിര്‍ത്തുക എന്നത് നിര്‍ണായകമാണ്. കേരളം മുഴുവന്‍ ഇടതുതരംഗം ആഞ്ഞടിച്ചിട്ടും നേമം മണ്ഡലത്തില്‍ എന്‍ഡിഎ തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്നത് ബിജെപിയ്ക്ക് ആശ്വാസം പകരുന്നതാണ്. ഇത്തവണ ഒ രാജഗോപാല്‍ മത്സരരംഗത്തുണ്ടാവില്ലെന്നാണ് പ്രാഥമിക സാധ്യത പട്ടിക നല്‍കുന്ന സൂചന.

കുമ്മനവും സുരേഷ് ഗോപിയും

കുമ്മനവും സുരേഷ് ഗോപിയും

നേമം മണ്ഡലത്തില്‍ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളത് കുമ്മനം രാജശേഖരനും സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയും ആണ്. ആര്‍എസ്എസ് നിലപാടായിരിക്കും ഇവിടെ ആര് സ്ഥാനാര്‍ത്ഥിയാകണം എന്ന് നിശ്ചയിക്കുക. നിലവിലെ സ്ഥിതിയില്‍ അത് കുമ്മനം രാജശേഖരന് അനുകൂലമാണ്.

കൃഷ്ണകുമാര്‍ പട്ടികയില്‍

കൃഷ്ണകുമാര്‍ പട്ടികയില്‍

ഇതുവരെ ബിജെപി അംഗത്വം എടുക്കാത്ത ആളാണ് നടന്‍ കൃഷ്ണകുമാര്‍. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി ശക്തമായി രംഗത്ത് വന്നിരുന്നു. ഇത്തവണത്തെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്തായാലും കൃഷ്ണകുമാറും ഇടം നേടിയിട്ടുണ്ട്. സിനിമ താരം അഹാന കൃഷ്ണയുടെ പിതാവ് കൂടിയായ കൃഷ്ണകുമാറിനെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് പരിഗണിക്കുന്നത്. സംസ്ഥാന സെക്രട്ടറി എ സുരേഷിന്റെ പേരും ഈ മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്.

വട്ടിയൂര്‍ക്കാവില്‍ രാജേഷ്

വട്ടിയൂര്‍ക്കാവില്‍ രാജേഷ്

തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡിലെ ബിജെപി കൗണ്‍സിലറും ആയ വിവി രാജേഷും ഇത്തവണ മത്സര രംഗത്തുണ്ടായേക്കും. വട്ടിയൂര്‍ക്കാവില്‍ രാജേഷിന്റെ പേരാണ് സാധ്യത പട്ടികയിലുള്ളത്. നേരത്തേ, പികെ കൃഷ്ണദാസിന്റെ പേരും ഇവിടെ ഉയര്‍ന്ന് കേട്ടിരുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം ആണ് വട്ടിയൂര്‍ക്കാവ്.

കാട്ടാക്കടയില്‍ ശോഭയല്ല, കൃഷ്ണദാസ്

കാട്ടാക്കടയില്‍ ശോഭയല്ല, കൃഷ്ണദാസ്

കാട്ടാക്കട മണ്ഡലത്തില്‍ ഇത്തവണ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് ആദ്യഘട്ടത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സാധ്യത പട്ടികയില്‍ പികെ കൃഷ്ണദാസിന്റെ പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണയും കൃഷ്ണദാസ് തന്നെയാണ് ഇവിടെ മത്സരിച്ചത്.

എംടി രമേശ് എവിടെ...

എംടി രമേശ് എവിടെ...

സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേര് രണ്ടിടത്താണ് സാധ്യതാ പട്ടികയില്‍ ഇടം നേടിയത്. രമേശ് ചെങ്ങന്നൂരില്‍ മത്സരിക്കണമെന്നതാണ് പാര്‍ട്ടി താത്പര്യം. അതേ സമയം കോഴിക്കോട് നോര്‍ത്ത് മണ്ഡലം ആണ് എംടി രമേശ് താത്പര്യപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സന്ദീപ് വാര്യരും പട്ടികയില്‍

സന്ദീപ് വാര്യരും പട്ടികയില്‍

ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പേരും സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ ആണ് സന്ദീപ് വാര്യരുടെ പേര് പരിഗണനയില്‍ ഉള്ളത്. രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ബിജെപി ആയിരുന്നു രണ്ടാം സ്ഥാനത്ത്. മലമ്പുഴയില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ സി കൃഷ്ണകുമാറിന്റെ പേരാണ് സന്ദീപ് വാര്യര്‍ക്കൊപ്പം രണ്ട് മണ്ഡലങ്ങളിലും പരിഗണിക്കുന്നത്.

സുരേഷ് ഗോപി തൃശൂരിലേക്കും

സുരേഷ് ഗോപി തൃശൂരിലേക്കും

നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ സുരേഷ് ഗോപിയെ തൃശൂരില്‍ മത്സരിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃശൂര്‍ മണ്ഡലത്തിലെ സാധ്യതാ പട്ടികയില്‍ ബി ഗോപാലകൃഷ്ണന്റേയും സന്ദീപ് വാര്യരുടേയും പേരുകള്‍ ആണ് നിലവില്‍ ഉള്ളത്. സുരേഷ് ഗോപി എത്തുകയാണെങ്കില്‍ മറ്റ് രണ്ട് പേരും പിന്തള്ളപ്പെടും.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
മറ്റ് മണ്ഡലങ്ങള്‍ ഇങ്ങനെ

മറ്റ് മണ്ഡലങ്ങള്‍ ഇങ്ങനെ

പാറശ്ശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ ബിഎല്‍ സുധീര്‍, കുന്നത്തൂരില്‍ രാജിപ്രസാദ്, ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ കെഎസ് രാധാകൃഷ്ണന്‍, തൃപ്പൂണിത്തുറയില്‍ പിആര്‍ ശിവശങ്കര്‍, മണലൂരില്‍ എഎന്‍ രാധാകൃഷ്ണന്‍, മഞ്ചേശ്വരത്ത് കെ ശ്രീകാന്ത് എന്നീ പേരുകളും പരിഗണനയില്‍ ഉണ്ട്.

കോഴിക്കോട് 5 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് ബിജെപി; വത്സന്‍ തില്ലങ്കേരി മുതല്‍ സിനിമാ താരങ്ങള്‍ വരെ പരിഗണനയില്‍കോഴിക്കോട് 5 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് ബിജെപി; വത്സന്‍ തില്ലങ്കേരി മുതല്‍ സിനിമാ താരങ്ങള്‍ വരെ പരിഗണനയില്‍

നേമത്ത് ഇത്തവണ ഒ രാജഗോപാലില്ല; ഏക സീറ്റ് നിലനിര്‍ത്താന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്, താമസം മാറിനേമത്ത് ഇത്തവണ ഒ രാജഗോപാലില്ല; ഏക സീറ്റ് നിലനിര്‍ത്താന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്, താമസം മാറി

English summary
BJP prepares possible candidate list for 40 constituencies, Suresh Gopi and Krishnakumar included
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X