കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്‍പ്പിച്ച് കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
K Surendran's Plans For Local Body Elections | Oneindia Malayalam

തിരുവനന്തപുരം: ഗ്രൂപ്പ് സമവാക്യങ്ങളും എതിര്‍പ്പുകളും മറികടന്നാണ് കെ സുരേന്ദ്രനെ അമിത് ഷാ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലും അണികള്‍ക്കിടയിലും ശക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞ നേതാവ് അധ്യക്ഷ പദത്തിലെത്തുന്നതിലൂടെ കേരളത്തില്‍ ബിജെപിയുടെ വേരോട്ടം എളുപ്പമാകുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.

ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി! നാല് നേതാക്കള്‍ രാജിവെച്ചു! തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി! നാല് നേതാക്കള്‍ രാജിവെച്ചു! തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് കേരളത്തില്‍ ഇനി പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് മികച്ച നേട്ടം കൊയ്യണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശം. യുപിയില്‍ അമിത് ഷാ പരീക്ഷിച്ച് വിജയച്ച തന്ത്രമാണ് തിരഞ്ഞെടുപ്പിന് മുന്‍പ് കെ സുരേന്ദ്രനും പയറ്റാന്‍ ഒരുങ്ങുന്നത്.

 ബിജെപി ഭരിക്കണം

ബിജെപി ഭരിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി ഭരിക്കുന്ന തൃതല പഞ്ചായത്തുകള്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന് മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തില്‍ വേരോട്ടമുറപ്പിക്കാന്‍ 2014 ല്‍ യുപിയില്‍ അമിത് ഷാ പരീക്ഷിച്ച് വിജയിച്ച കര്‍മ്മ പരിപാടികളാണ് നേതൃത്വം ആലോചിക്കുന്നത്.

 ഉടച്ച് വാര്‍ക്കും

ഉടച്ച് വാര്‍ക്കും

ബൂത്ത് തലത്തില്‍ സംഘടന സംവിധാനം ദുര്‍ബലമാണെന്ന വിലയിരുത്തല്‍ ഉണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ പതിന്‍മടങ്ങ് സജീവമാക്കാന്‍ ലക്ഷ്യം വെച്ചുള്ള കര്‍മ്മ പദ്ധതികളാണ് തുടക്കത്തില്‍ നേതൃത്വം ഒരുക്കുന്നത്. ഒരു മാസത്തിനകം 10.000 ബൂത്തു കമ്മിറ്റികള്‍ ഉടച്ചു വാര്‍ക്കും.

 പ്രതിപക്ഷ മുഖം

പ്രതിപക്ഷ മുഖം

ബൂത്ത് പ്രസിഡന്‍റുമാരെ അധ്യക്ഷന്‍ തന്നെ നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്ത് ബിജെപിയെ മൂന്നാം ശക്തിയാക്കി ഭരണം പിടിക്കുകയെന്ന ലക്ഷ്യമാണ് ബിജെപിക്ക് മുന്നിലുള്ളത്. അതിന്‍റെ ആദ്യ പടിയായി പ്രതിപക്ഷ മുഖമായി മാറാനാണ് ബിജെപിയുടെ നീക്കം.

 യൂത്ത് ലീഗിനെതിരെ

യൂത്ത് ലീഗിനെതിരെ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണം പാര്‍ട്ടി ശക്തമാക്കും. പുതിയ ദൗത്യം ഏറ്റെടുത്ത പിന്നാലെ കെ സുരേന്ദ്രന്‍ നടത്തിയ ആദ്യ പ്രസംഗവും ഇതിന്‍റെ തുടക്കമാണ്. യൂത്ത് ലീഗിനെ കടന്നാക്രമിച്ച് കൊണ്ടാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

 പിന്തുണച്ച് നേതൃത്വം

പിന്തുണച്ച് നേതൃത്വം

കടപ്പുറത്ത് സ്മാരകങ്ങളും സ്തൂപങ്ങളും കെട്ടി തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായെങ്കിലും സുരേന്ദ്രന്‍റെ ആദ്യ നീക്കത്തിന് വലിയ പിന്തുണയാണ് നേതൃത്വം നല്‍കിയത്. മുസ്ലീം ലീഗില്‍ തീവ്രവാദികള്‍ ഉണ്ടെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരിച്ചത്.

 ഹൈന്ദവ ധ്രൂവീകരണം

ഹൈന്ദവ ധ്രൂവീകരണം

ഇത്തരത്തില്‍ ഹൈന്ദവ ധ്രൂവീകരണത്തിന് ആക്കം കൂട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന കേരളത്തില്‍ ബിജെപിയുടെ പുതിയ തന്ത്രം എങ്ങനെ വിജയിക്കുമെന്ന് കണ്ടറിയണം.

 ക്ഷേമ പദ്ധതികള്‍

ക്ഷേമ പദ്ധതികള്‍

ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടതിന്‍റെ പ്രധാന കാരണവും സിഎഎ ആണെന്നിരിക്കെ പൗരത്വ വിഷയം മാത്രമാകില്ല ബിജെപി കേരളത്തില്‍ ഉയര്‍ത്തുക. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചരണങ്ങളും പാര്‍ട്ടി നടത്തും.

 കോര്‍ ഗ്രൂപ്പുകള്‍

കോര്‍ ഗ്രൂപ്പുകള്‍

വിവിധ സ്ക്വാഡുകളായി തിരഞ്ഞ് വീടുകള്‍ കയറിയാകും പ്രചരണങ്ങള്‍ നടത്തുക. മാത്രമല്ല സംസ്ഥാനത്ത് കേന്ദ്ര നേതൃത്വം പുതിയ കോര്‍ ഗ്രൂപ്പിനേയും സജ്ജമാക്കും. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഗ്രൂപ്പുകളാണ് തയ്യാറാക്കുക.

 തുടരില്ലെന്ന്

തുടരില്ലെന്ന്

അതേസമയം സുരേന്ദ്രന്‍റെ അധ്യക്ഷ സ്ഥാനത്തിനെതിരെ ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ശക്തമായിരിക്കുകയാണ്. സുരേന്ദ്രന് കീഴില്‍ തുടരില്ലെന്ന് എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

 കര്‍ശന നടപടി

കര്‍ശന നടപടി

എന്നാല്‍ ഇത്തരം വിഭാഗീയതകള്‍ എല്ലാം അവസാനിപ്പിച്ച് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. പാര്‍ട്ടിയില്‍ ചേരി പോരിന് തുനിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അമിത് ഷാ നല്‍കുന്നുണ്ട്.

അസംതൃപ്തി പരിഹരിക്കും

അസംതൃപ്തി പരിഹരിക്കും

വിഭാഗീയത കണ്ടെത്താന്‍ ആര്‍എസ്എസിന് പുറമെ ബിജെപി ദേശീയ നേതൃത്വവും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം സുരേന്ദ്രന്‍റെ നിയമനത്തോടെ ഗ്രൂപ്പ് തലത്തില്‍ ഉയര്‍ന്ന അസംതൃപ്തി പരിഹരിക്കാനും നേതൃത്വം നടപടി സ്വീകരിക്കും.

'വാക്കിന് വില വേണം, പേടിക്കേണ്ട, ഞാനിനി നിർബന്ധിക്കില്ല'; അമിത് ഷായെ ട്രോളി കണ്ണന്‍ ഗോപിനാഥന്‍

English summary
BJP preparing for local body elections in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X