കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത്ഷാ ശബരിമലയിലേക്ക്; കേന്ദ്രമന്ത്രിമാരും! ബിജെപി നേതാക്കള്‍ കൂട്ടത്തോടെ, സര്‍ക്കാരിന് വെല്ലുവിളി

Google Oneindia Malayalam News

കോട്ടയം: ശബരിമല സമരം കോലം മാറുന്നു. ബിജെപി കേന്ദ്ര നേതാക്കളെ കൂട്ടുപിടിച്ച് പുതിയ നീക്കം തുടങ്ങി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്നാണ് വിവരം. കേന്ദ്രമന്ത്രിമാരും എത്തുന്നുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത് ആദ്യപടിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിയാണ് ഉടന്‍ വരുന്നത്.

തൊട്ടുപിന്നാലെ കൂടുതല്‍ മന്ത്രിമാരെത്തും. എംപിമാരും ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയച്ചിട്ടുണ്ട്. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളെ വെല്ലുവിളിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. കൂടെ സമരം ശക്തമാക്കാനും ബിജെപി തീരുമാനിച്ചു. വിവരങ്ങള്‍ ഇങ്ങനെ...

സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍

സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍

കേന്ദ്രനേതാക്കളെ ശബരിമലയിലെത്തിച്ച് സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത്. സംസ്ഥാന സര്‍ക്കാരാണ് ശബരിമലയില്‍ കുഴപ്പമുണ്ടാക്കുന്നതെന്നാണ് കണ്ണന്താനം പ്രതികരിച്ചത്. മന്ത്രിമാരുടെ വരവ് ഇതോടെ നില്‍ക്കില്ല. കൂടുതല്‍ പേരെത്തും.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംഘവും ഉടന്‍ ശബരിമലയിലെത്തുമെന്നാണ് വിവരം. ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കന്‍മാരെയും എത്തിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. ശബരിമല സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

എംപിമാന്‍ വന്നതിന് പിന്നാലെ

എംപിമാന്‍ വന്നതിന് പിന്നാലെ

രാജ്യസഭാംഗം വി മുരളീധരന്‍, ലോക്‌സഭാംഗം നളിന്‍കുമാര്‍ കാട്ടീല്‍ എന്നിവരും ശബരിമലയിലെത്തുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുക. ശബരിമല സന്ദര്‍ശിക്കണമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കളോട് താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം.

അമിത് ഷാ എത്തുന്നത്

അമിത് ഷാ എത്തുന്നത്

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അടുത്ത മാസം ഏഴിനാണ് അവസാന വോട്ടെടുപ്പ്. പതിനൊന്നിന് ഫലം പ്രഖ്യാപിക്കും. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അമിത് ഷാ എത്തുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഒരു പക്ഷേ, പ്രചാരണത്തിനിടെയും എത്തിയേക്കാം.

കൂടുതല്‍ അറസ്റ്റുണ്ടായേക്കും

കൂടുതല്‍ അറസ്റ്റുണ്ടായേക്കും

സന്നിധാനത്തേക്ക് എത്താന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് അറസറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരം കോലം മാറ്റാന്‍ ബിജെപി തീരുമാനിച്ചത്. ഇനിയും കൂടുതല്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്.

സമരം വ്യാപിപ്പിക്കും

സമരം വ്യാപിപ്പിക്കും

കേന്ദ്രസര്‍ക്കാരുമായും മുതിര്‍ന്ന ബിജെപി നേതാക്കളുമായും സംസ്ഥാന ബിജെപി നേതൃത്വം വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു. സമരം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും. ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ശബരിമല വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി മാറ്റാനുമാണ് ബിജെപി ആലോചിക്കുന്നത്. ദിവസവും പ്രമുഖരായ നേതാക്കളെ ശബരിമലയില്‍ എത്തിക്കാനാണ് തീരുമാനം.

ശക്തമാക്കാന്‍ നിര്‍ദേശം

ശക്തമാക്കാന്‍ നിര്‍ദേശം

അടുത്തിടെ കേരളത്തിലെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശബരിമല സമരം ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലേക്ക് ശബരിമല സമരം വ്യാപിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നവരുള്ള സംസ്ഥാനങ്ങളിലാണ് വിഷയത്തില്‍ സമരം നടത്തുക.

Recommended Video

cmsvideo
ശബരിമലയിൽ കേന്ദ്ര സേനയെ ഇറക്കാൻ നീക്കം?? | Oneindia Malayalamn
ഓരോ വിഷയങ്ങളും

ഓരോ വിഷയങ്ങളും

യുവതീ പ്രവേശന വിഷയത്തില്‍ സമരത്തിലുണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ ശബരിമലയിലെ മറ്റു വിഷയങ്ങളും ഏറ്റെടുക്കുകയാണ്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ഇനി സമരം ശക്തമാക്കുക. ശബരിമലയിലെ ഓരോ വിഷയങ്ങളും സജീവ ചര്‍ച്ചയാക്കുക എന്നതാണ് ഉദ്ദേശം.

ഗള്‍ഫില്‍ സമവായ നീക്കം; ജിസിസി രാജ്യങ്ങള്‍ റിയാദില്‍ സംഗമിക്കും, ഖത്തറും എത്തുമെന്ന് മന്ത്രി ഗള്‍ഫില്‍ സമവായ നീക്കം; ജിസിസി രാജ്യങ്ങള്‍ റിയാദില്‍ സംഗമിക്കും, ഖത്തറും എത്തുമെന്ന് മന്ത്രി

English summary
BJP National President Amit Shah likely to visit to Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X