കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ചുവിടുന്നു; കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: അനില്‍ നമ്പ്യാരുടെ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസില്‍ അനില്‍ നമ്പ്യാര്‍ കാണിച്ച മാന്യത പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷം കനത്ത പരാജയമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയും സുരേന്ദ്രന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ തലച്ചേറിന് തകരാറാണ്. ഏറ്റെടുത്ത സമരമെല്ലാം പരാജയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

k surendran

കേരളത്തില്‍ ഇന്ന് പിഎസ്‌സി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും പിഎസ്‌സിയുമാണ്. സംഭവത്തില്‍ പിണറായി വിജയനെതിരെ നരഹത്യക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ ജോലി ലഭിക്കില്ലെന്ന മനോവിഷമത്തിലാണ് അനു എന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

പിഎസ്‌സിയുടെ സുതാര്യത നഷ്ടമായെന്നും ഒഎംആര്‍ ഷീറ്റില്‍ പോലും തട്ടിപ്പാണെന്നും അനുവിന്റെ കുടുബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസ് മേത്ത ഐഎസ് ആണോ വിശ്വാസ് മേത്ത പിബിയാണോ എന്നാണ് അറിയാത്തതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അനുവിന്റെ ആത്മഹത്യക്ക് കാരണം പിഎസ്‌സിയും സര്‍ക്കാരുമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്നക്ക് പ്രതിമാസ ശമ്പളമായി പത്ത് ലക്ഷം രൂപ കൊടുത്തിട്ടാണ് ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. അത്തരത്തില്‍ എത്രയെത്ര സ്വപ്‌നമാരാണ് നിയമിതമായതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷ അട്ടിമറിച്ച ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ക്രിമിനലുകളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. മുഴുവന്‍ ഡിവൈഎഫ്‌ഐ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വരെ സര്‍ക്കാര്‍ ജോലിയായി. ദേശിയ നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ളവരുടെ ഭാര്യമാര്‍ക്ക് ജോലിയായി. ഇതൊരു ഭാര്യ പ്രസ്താനമാണ്. ഭാര്യമാരുടെ നവോത്ഥാനമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

വി മുരളീധരനാണോ അതോ കോണ്‍സുലേറ്റില്‍ നിരങ്ങിയ സംസ്ഥാന മന്ത്രിമാരാണോ സ്വപ്‌നയുടെ മൊഴി അടിസ്ഥാനത്തില്‍ പുറത്ത് വരാന്‍ പോകുന്നതെന്ന് നോക്കാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

English summary
BJP President K surendan against pinarayi vijayan in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X