കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് ലീഗ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടെന്ന് ബിജെപി; 'കമറുദ്ദീനെ സഹായിക്കുന്നത് സിപിഎം'

Google Oneindia Malayalam News

മഞ്ചേശ്വരം: ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദത്തിന് പിന്നാലെ വണ്ടിചെക്ക് കേസിലും ആരോപണം നേരിടുന്ന മുസ്ലിംലീഗ് എംഎല്‍എ എംസി കമറുദ്ദീനെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണവുമായി ബിജെപി. കാസര്‍ഗോഡ് സിപിഎമ്മും ലീഗും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഇത്തരം വിവാദങ്ങളില്‍ നിന്നെല്ലാം കമറുദ്ദീനെ രക്ഷിക്കുന്നത് സിപിഎമ്മാണെന്നും തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് സുരേന്ദ്രന്റെ ആരോപണം.

kamarudheen

കമറുദ്ദീന്‍ ചെയര്‍മാനായിരിക്കുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളും ആരോപണങ്ങളും. ഫാഷന്‍ ഗോള്‍ഡില്‍ 78 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേര്‍ക്ക് വണ്ടി ചെക്ക് നല്‍കിയെന്നാണ് പുതിയ കേസ്. ഇതില്‍ കോടതി കമറുദ്ദീന് സമന്‍സ് അയക്കുകയും ചെയ്തിരിക്കുകയാണ്.

കമറുദീന്‍ എംഎല്‍എ മൂന്ന് പേരില്‍ നിന്നായി പത്ത് ലക്ഷം രൂപ വീതം തട്ടിയെടുത്തുവെന്ന പരാതി നിലനില്‍ക്കെയാണ് വണ്ടിചെക്ക് നല്‍കിയെന്ന് കേസും ഉയരുന്നത്. പത്തം ലക്ഷം തട്ടിയെന്ന പരാതിയില്‍ മൂന്ന് പേരുടെ പരാതിയില്‍ കമറുദ്ദീനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ സിപിഎം മുസ്ലീം ലിഗ് ബന്ധം ആരോപിച്ച് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ തനിക്കെതിരെ ഉയരുന്നതെല്ലാം രാഷട്രീയ ആരോപണങ്ങളാണെന്നായിരുന്നു സംഭവത്തില്‍ കമറുദ്ദീന്റെ പ്രതികരണം. ജ്വല്ലറി ഇടപാടുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും കമറുദ്ദീന്‍ പറഞ്ഞു.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam

പണം തട്ടിയെന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ ഷെയര്‍ ഹോള്‍ഡേഴ്‌സിനെ വിളിച്ച് ചര്‍ച്ച ചെയ്തതാണെന്നുമായിരുന്നു കമറുദ്ദീന്റെ പ്രതികരണം. അതേസമയം ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരമൊരു ആരോുണമെന്നും എംസി കമറുദ്ദീനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗംലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗം

പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾ കരയിലേക്ക്! കടലിൽ 6 പേരെയും ജീവനോടെ കണ്ടെത്തി!പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾ കരയിലേക്ക്! കടലിൽ 6 പേരെയും ജീവനോടെ കണ്ടെത്തി!

കോണ്‍ഗ്രസ് പ്രവേശത്തിന് ഒരുങ്ങുന്നോ?; പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഡോ: കഫീല്‍ ഖാന്‍കോണ്‍ഗ്രസ് പ്രവേശത്തിന് ഒരുങ്ങുന്നോ?; പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഡോ: കഫീല്‍ ഖാന്‍

English summary
BJP President K Surendran alleges government favoring Muslim League MLA MC Kamaruddin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X