കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളമെന്നാല്‍ പിണറായി വിജയനാണെന്ന് ധാരണ, കടകംപള്ളി തമ്മിലടിപ്പിക്കുന്ന ശകുനിയാണെന്നും കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മില്‍ തെറ്റിദ്ധരിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. അതാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതിനെതിരെ കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്നുണ്ടാകുമെന്നതാണെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

kadakampally

കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടകംപള്ളിക്കുള്ളത്. പിണറായി വിജയനെതിരെ മിണ്ടാന്‍ പാടില്ലെന്ന് വാദിക്കാനൊന്നും അവര്‍ക്ക് അധികാരമില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും കടമയാണ്. ഈ ജനാധിപത്യ സമൂഹത്തില്‍ ആരെയും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. ഇതെല്ലാം മനസിലാക്കി തെറ്റ് തിരുത്തുന്നതിന് പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കാനാണ് കടകംപള്ളി ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് സര്‍ക്കാരിന് ഇതുവരെ കണ്ടെത്താനായില്ല. എല്ലാ ദിവസവും ഗള്‍ഫ് ഗള്‍ഫ് എന്ന പരിപാടി ഇനി നടക്കില്ല. കോട്ടയത്തും കാസര്‍ക്കോട്ടമുള്ള പുതിയ വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, സര്‍ക്കാരിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എറ്റവും സുരക്ഷിതമായ ഗ്രീന്‍ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോള്‍ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ലെന്നായിരുന്നു വി മുരളീധരന്റെ വിമര്‍ശനം.

Recommended Video

cmsvideo
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യന്റെ മാസ്സ് | Oneindia Malayalam

എന്നാല്‍ ഇതിന് മറുപടിയായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ, കൊവിഡിനെതിരെയുള്ള കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളോട് സ്വീകരിക്കാനാണ് മുരളീധരന്‍ അഭ്യര്‍ത്ഥിക്കേണ്ടത്. നിരവധി പ്രവാസി മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. അവരെ നാട്ടിലെത്തിക്കാനാണ് പ്രധാന്യം നല്‍കേണ്ടതെന്നും കടകംപള്ളി പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൊക്കെ കൊവിഡ് വ്യാപനം വര്‍ദ്ധിക്കുകയാണ്. അവിടേക്കൊന്നും കേന്ദ്രമന്ത്രി വി മുരളീധരന്റെ കണ്ണ് പോകുന്നില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തിയിരുന്നു.

English summary
BJP president K Surendran criticizes Minister Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X