Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴടങ്ങി സുരേന്ദ്രന്‍; ശോഭ മല്‍സരിക്കുമെന്ന് പ്രഖ്യാപനം, കഴക്കൂട്ടത്ത് സര്‍പ്രൈസ് ഇല്ല, തന്ത്രം പാളി ബിജെപി

പത്തനംതിട്ട: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ ഒതുക്കാനുള്ള നീക്കം പൊളിയുന്നു. ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കുമെന്ന് ഒടുവില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് ശോഭയെ മല്‍സരിപ്പിക്കാമെന്നതിലേക്ക് സംസ്ഥാന നേതൃത്വം എത്താന്‍ കാരണം. നേരത്തെയും കേന്ദ്രം ഇക്കാര്യം നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഗൗനിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ബിജെപി സ്ഥാനാര്‍ഥി പട്ടികയിലും ശോഭയില്ലായിരുന്നു. എന്തുപറ്റി എന്നറിയില്ല എന്നായിരുന്നു ശോഭയുടെ പ്രതികരണം. തൊട്ടുപിന്നാലെയാണ് കേന്ദ്ര നേതൃത്വം വീണ്ടും ഇടപെട്ടത്. ഇപ്പോള്‍ കെ സുരേന്ദ്രന്‍ പറയുന്നത് മറ്റൊന്നാണ്....

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കേന്ദ്ര ഇടപെടല്‍

കേന്ദ്ര ഇടപെടല്‍

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭാ സുരേന്ദ്രന്‍ തഴയപ്പെടുന്നു എന്നാണ് ആക്ഷേപം. മാസങ്ങളോളം അവര്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിട്ടും സംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്.

 എന്നിട്ടും തഴയപ്പെട്ടു

എന്നിട്ടും തഴയപ്പെട്ടു

ബിജെപി കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. ശോഭ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടിരുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് കേന്ദ്ര നേതൃത്വം ശോഭയെ അറിയിച്ചിരുന്നു. എന്നാല്‍ പട്ടികയില്‍ ശോഭയുടെ പേരുണ്ടായിരുന്നില്ല.

അമിത് ഷായും ചോദിച്ചു

അമിത് ഷായും ചോദിച്ചു

മല്‍സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല എന്നുമായിരുന്നു ശോഭയുടെ പ്രതികരണം. തൊട്ടുപിന്നാലെ വീണ്ടും കേന്ദ്ര നേതൃത്വം ഇടപെട്ടു. സംസ്ഥാന ബിജെപിയുടെ വനിതാ മുഖമായ ശോഭ എന്തുകൊണ്ട് പട്ടികയിലില്ല എന്ന് അമിത് ഷാ ഉള്‍പ്പെടെ ചോദിച്ചിരുന്നു.

കഴക്കൂട്ടത്ത് ശോഭ എത്തും

കഴക്കൂട്ടത്ത് ശോഭ എത്തും

ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കാനില്ല എന്നാണ് അറിയിച്ചത് എന്നായിരുന്നു കെ സുരേന്ദ്രന്‍ കേന്ദ്ര നേതാക്കള്‍ക്ക് നല്‍കിയ വിശദീകരണം. തുടര്‍ന്നാണ് ശോഭയുമായി വീണ്ടും കേന്ദ്ര നതൃത്വം ഇടപെട്ടത്. തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തില്‍ മല്‍സരിക്കണമെന്നും ശോഭയോട് ആവശ്യപ്പെട്ടു.

സര്‍പ്രൈസ് പൊളിഞ്ഞു

സര്‍പ്രൈസ് പൊളിഞ്ഞു

കഴക്കൂട്ടത്ത് പ്രത്യേക പദ്ധതിയുണ്ട് എന്നായിരുന്നു ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാവ് ബിജെപിയുടെ സ്ഥാനാര്‍ഥിയായി കഴക്കൂട്ടത്ത് ഉണ്ടാകുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം പറഞ്ഞത്. എന്നാല്‍ ബിജെപിയുടെ ഈ നീക്കം പാളിയെന്നാണ് മനസിലാകുന്നത്.

സുരേന്ദ്രന്റെ പ്രഖ്യാപനം

സുരേന്ദ്രന്റെ പ്രഖ്യാപനം

ഇതോടെ ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മല്‍സരിക്കുമെന്നാണ് വിവരം. ശോഭ മല്‍സരിക്കുമെന്ന് കെ സുരേന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തു. കഴക്കൂട്ടത്തെ പഴയ സ്ഥാനാര്‍ഥി കേന്ദ്ര മന്ത്രി വി മുരളീധരന്‍ പക്ഷേ, ശോഭയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിട്ടില്ല. എന്നാല്‍ ശോഭയുടെ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കും.

അവരില്ലെന്ന് പറഞ്ഞു

അവരില്ലെന്ന് പറഞ്ഞു

ബിജെപിയില്‍ വിഭാഗീയതയില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു. നേരത്തെ സംസാരിച്ചപ്പോള്‍ മല്‍സരിക്കാനില്ല എന്നാണ് ശോഭ പറഞ്ഞത്. എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് മുന്നോട്ടുപോകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടം ഒഴിച്ചിട്ടാണ് ബിജെപി ഞായറാഴ്ച സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടിരുന്നത്.

ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+