കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം: ആര്‍എസ്എസ് അക്രമത്തെ കയ്യൊഴിഞ്ഞ് കുമ്മനം !!!

  • By Vishnu
Google Oneindia Malayalam News

കോട്ടയം: പാലക്കാട് മാധ്യമര്‍പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമം അപലപനീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കുമ്മനം കോട്ടയത്ത് പ്രതികരിച്ചു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന നിരന്തരമായ അക്രമത്തെ പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അടുത്തിടെയായി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ പെരുകുകയാണ്. ഇത് ന്യായീകരിക്കാനാകില്ല. അക്രമം ആരു ചെയ്താലും അക്രമം തന്നെയാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരസ്യമായുള്ള കൊലവിളിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ആരംഭിച്ചതോടെയാണ് കുമ്മനം ആര്‍സ്എസ് പ്രവര്‍ത്തകരുടെ അക്രമത്തെ തള്ളിപ്പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല.

Kummanam Rajasekharan

പാലക്കാട് ഒറ്റപ്പാലത്തുവച്ച് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍, റിപ്പോര്‍ട്ടര്‍ ചാനലിലെ ശ്രീജിത്ത് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ആര്‍എസ്എസ് പ്രചാരകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ വിഷ്ണു, ഉണ്ണിക്കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, മോനു എന്നിവരെയാണ് പോലീസ് തിരയുന്നത്. വിഷ്ണു ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. നേരത്തെ പോലീസുകാരനെ അക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍.

അതേസമയം പ്രതികളെ ബിജെപിയും ആര്‍എസ്എസ് നേതൃത്വവും സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രതികളെ ആര്‍എസ്എസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. കോടതി വളപ്പില്‍ സിനിമാ സ്റ്റൈലില്‍ പ്രതികള്‍ നടത്തിയ ആക്രമണം നോക്കി നിന്ന പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിരന്തരമായ അക്രമങ്ങള്‍ നടന്നിട്ടും പോലീസ് ഒരു നടപടിയുമെടുക്കുന്നില്ലെന്ന് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ആരോപിക്കുന്നു.

English summary
Bjp State President Kummanam Rajasekharan criticized RSS attcak against media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X