കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂർ വിപിൻ വധം; കെടി ജലീൽ പ്രതികരിക്കണം! മതതീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും കുമ്മനം...

കൊല്ലപ്പെട്ട വിപിന്റെ ആലത്തിയൂരിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കുമ്മനം പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

മലപ്പുറം: തിരൂരിലെ ആർഎസ്എസ് പ്രവർത്തകനായ വിപിൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ മതതീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പോലീസിനാണെന്നും അദ്ദേഹം ആരോപിച്ചു.

ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...

കാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നുകാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നു

കൊല്ലപ്പെട്ട വിപിന്റെ ആലത്തിയൂരിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കുമ്മനം പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ഐജിയെക്കൊണ്ട് അന്വേഷിപ്പിക്കണം..

ഐജിയെക്കൊണ്ട് അന്വേഷിപ്പിക്കണം..

വിപിൻ കൊലക്കേസ് അന്വേഷിക്കുന്ന നിലവിലെ അന്വേഷണസംഘത്തെ മാറ്റി, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകണമെന്നാണ് കുമ്മനം ആവശ്യപ്പെട്ടത്.

കെടി ജലീൽ പ്രതികരിക്കണം...

കെടി ജലീൽ പ്രതികരിക്കണം...

മന്ത്രി കെടി ജലീലിന്റെ മണ്ഡലത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സ്വന്തം മണ്ഡലം കൊലക്കളമാക്കുന്നതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് അദ്ദേഹമാണെന്നും കുമ്മനം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

സർക്കാർ ജോലി നൽകണം...

സർക്കാർ ജോലി നൽകണം...

കൊല്ലപ്പെട്ട വിപിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. വിപിന്റെ കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകണം.

ഗൂഢാലോചന...

ഗൂഢാലോചന...

ഒരു കേസിൽ പ്രതിയായത് കൊണ്ട് കൊല ചെയ്യപ്പെട്ടുവെന്ന് പറയുന്നതിൽ ന്യായീകരണമില്ല. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദികളുടെ പങ്ക് അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പോലീസിനെതിരെയും...

പോലീസിനെതിരെയും...

പല കേസുകളിലും കുറ്റകരമായ അനാസ്ഥ കാണിച്ച ഡിവൈഎസ്പി മോഹനചന്ദ്രനാണ് വിപിൻ വധക്കേസും അന്വേഷിക്കുന്നത്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് അന്വേഷണ സംഘത്തിൽ നിന്നും മാറ്റിനിർത്തണം.

ബിജെപി, എൻഡിഎ നേതാക്കളും...

ബിജെപി, എൻഡിഎ നേതാക്കളും...

കുമ്മനത്തോടൊപ്പം പിസി തോമസ്, അഹമ്മദ് തോട്ടത്തിൽ തുടങ്ങിയ എൻഡിഎ നേതാക്കളും, ആർഎസ്എസ്, ബിജെപി ജില്ലാ നേതാക്കളും വിപിന്റെ വീട്ടിലെത്തിയിരുന്നു.

മൂന്നു പേർ കസ്റ്റഡിയിലെന്ന്?

മൂന്നു പേർ കസ്റ്റഡിയിലെന്ന്?

വിപിൻ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങളോ, പിടികൂടിയവരുടെ വിശദാംശങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English summary
bjp president kummanam's response about tirur vipin murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X