കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിച്ചത് കണ്ഠര് രാജീവര് തന്നെ, ശ്രീധരൻ പിളള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ പുറത്ത്!

  • By Anamika Nath
Google Oneindia Malayalam News

കൊച്ചി: ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടച്ചിടും എന്ന തന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാണ് കളളം പറയുന്നത്? ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണോ അതോ തന്ത്രി കണ്ഠര് രാജീവര് ആണോ? പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് പേരും കേരളത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

നട അടയ്ക്കുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ വിളിച്ചിരുന്നു എന്നാണ് ആദ്യം ശ്രീധരന്‍ പിളള പറഞ്ഞത്. എന്നാല്‍ തന്ത്രി പിളളയെ തള്ളി രംഗത്ത് വന്നതോടെ ബിജെപി വെട്ടിലായി. പിന്നാലെ ആരാണ് വിളിച്ചതെന്ന് ഓര്‍ക്കുന്നില്ലെന്ന് ശ്രീധരന്‍ പിളള വാര്‍ത്താസമ്മേളനത്തില്‍ മലക്കം മറിഞ്ഞു. ഇവിടം കൊണ്ടും തീരുന്നില്ല. വിവാദപ്രസംഗത്തിന്റെ പേരിലുളള കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ശ്രീധരന്‍ പിളള നൽകിയ ഹർജിയിലെ വിവരങ്ങൾ മറ്റൊന്നാണ്.

കള്ളി വെളിച്ചത്ത്

കള്ളി വെളിച്ചത്ത്

ആദ്യം തന്ത്രി വിളിച്ചെന്നും പിന്നെ തന്ത്രിയല്ല മറ്റാരോ വിളിച്ചെന്നും ഉരുണ്ട് കളിച്ച പിഎസ് ശ്രീധരന്‍ പിളള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത് കണ്ഠരര് രാജീവര് വിളിച്ചിരുന്നു എന്ന് തന്നെയാണ്. പ്രസംഗത്തിന്റെ സിഡി അടക്കം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. വിവാദ പ്രസംഗത്തിന്റെ പേരില്‍ കസബ പോലീസ് ശ്രീധരന്‍ പിളളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഹൈക്കോടതിയിലെ ഹർജി

ഹൈക്കോടതിയിലെ ഹർജി

ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീധരന്‍ പിളള ഹൈക്കോടതിയെ സമീപിച്ചത്. പ്രസംഗത്തിന്റെ സിഡിയും ശ്രീധരന്‍ പിളള തന്നെ എഴുതിയ കൈയ്യെഴുത്ത് പ്രതിയും ഹാജരാക്കിയിട്ടുണ്ട്. വിളിച്ചത് തന്ത്രി കണ്ഠരര് രാജീവര് തന്നെയെന്ന് പിളള ഹര്‍ജിയില്‍ പേരെടുത്ത് പറയുന്നുമുണ്ട്. താന്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

വിളിച്ചത് തന്ത്രി തന്നെ

വിളിച്ചത് തന്ത്രി തന്നെ

നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകുമെന്നും പോലീസുകാര്‍ പോയി അദ്ദേഹത്തെ ഭയപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ആ സമയത്ത് തന്ത്രി വിളിച്ച കൂട്ടത്തില്‍ ഒരാള്‍ താനായിരുന്നുവെന്നും തിരുമേനി ഒറ്റയ്ക്ക് അല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്ന് താന്‍ പറഞ്ഞതായും ശ്രീധരന്‍ പിളള തന്നെ വ്യക്തമാക്കുന്നു. ശ്രീധരന്‍ പിളളയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

യുവമോർച്ച യോഗത്തിലെ പ്രസംഗം

യുവമോർച്ച യോഗത്തിലെ പ്രസംഗം

ശബരിമല വിഷയത്തിലെ ഇടപെടല്‍ മൂലം ബിജെപിക്ക് കിട്ടിയ മൈലേജിനെ ഒറ്റയടിക്ക് ഇല്ലാതാക്കിക്കളഞ്ഞതാണ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം. യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയത്തിലെ മുഴുവന്‍ ക്രഡിറ്റും ബിജെപിക്കാണ് എന്ന തരത്തില്‍ വീരവാദം മുഴക്കിയത് മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. ശബരിമല സമരം വിശ്വാസികളുടേത് അല്ലെന്നും മറിച്ച് ബിജെപി ആസൂത്രണം ചെയ്തതാണ് എന്നും വ്യക്തമായി.

തിരുമേനി തനിച്ചല്ലെന്ന്

തിരുമേനി തനിച്ചല്ലെന്ന്

കൂട്ടത്തിലാണ് യുവതികള്‍ കയറിയാല്‍ നട അടയ്ക്കും എന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ വിളിച്ചുവെന്ന് ശ്രീധരന്‍ പിളള പറഞ്ഞത്. ഏറെ അസ്വസ്ഥനായാണ് അന്ന് തന്നെ തന്ത്രി വിളിച്ചത്. യുവതികള്‍ കയറുമ്പോള്‍ നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി തന്നോട് ചോദിച്ചു. തിരുമേനി ഒറ്റയ്ക്കല്ലെന്ന് താന്‍ മറുപടി നല്‍കി. നട അടച്ചിടുന്നതിന് കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും താന്‍ പറഞ്ഞതായി ശ്രീധരന്‍ പിള്ള പറഞ്ഞു.

പതിനായിരങ്ങൾ കൂടെയുണ്ട്

പതിനായിരങ്ങൾ കൂടെയുണ്ട്

ആദ്യം താനടക്കമുളളവരുടെ പേരിലാവും കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ഉണ്ടാവുക. പതിനായിരക്കണക്കിന് ആളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റയ്ക്കല്ല എന്ന ഒറ്റ വാക്ക് മതി എന്ന് പറഞ്ഞാണ് അന്ന് ക്ഷേത്രം അടച്ചിടും എന്ന പ്രഖ്യാപനം തന്ത്രി നടത്തിയത് എന്നും ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. ഈ പ്രസംഗം പുറത്തായതോടെ മുഖ്യമന്ത്രിയടക്കം ബിജെപിയുമായി ചേർന്ന് രാഷ്ട്രീയം കളിച്ചുവെന്ന് തന്ത്രിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നു.

പിളളയെ തള്ളി തന്ത്രി

പിളളയെ തള്ളി തന്ത്രി

വിവാദമായതോടെ താൻ വക്കീലെന്ന നിലയ്ക്ക് നിയമോപദേശം നൽകുകയാണ് ചെയ്തതെന്ന് ശ്രീധരൻ പിളള ഉരുണ്ട് കളിച്ചു. എന്നാൽ ശ്രീധരൻ പിളളയെ താൻ വിളിച്ചിട്ടില്ലെന്ന് തന്ത്രി വെളിപ്പെടുത്തിയത് ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കി. അന്ന് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്നും തന്റെ ഫോണ്‍ ഓഫായിരുന്നുവെന്നും കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ ആരെയും വിളിച്ചില്ലെന്ന് മനസ്സിലാകുമെന്നും തന്ത്രി വ്യക്തമാക്കി. ഹിന്ദുക്കൾക്ക് വേണ്ടി ശ്രീധരൻ പിളള ഇടപെട്ടുവെങ്കിൽ അഭിനന്ദിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ തള്ളിയവരൊക്കെ മാളത്തിലൊളിച്ചു.

വീണ്ടും മലക്കം മറിയൽ

വീണ്ടും മലക്കം മറിയൽ

അതിനിടെയാണ് ശബരിമല സംരക്ഷിക്കാനെന്ന പേരില്‍ ശ്രീധരന്‍ പിളളയുടെ രഥയാത്ര തുടങ്ങിയത്. മാധ്യമങ്ങളെ കാണുന്നതിനിടെ ശ്രീധരന്‍ പിളള അതിവിദഗ്ധമായി വീണ്ടും മലക്കം മറിഞ്ഞു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞുവെങ്കില്‍ അതാണ് ശരിയെന്നും വിളിച്ചത് കണ്ഠരര് രാജീവര് അല്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ ആണെന്നും പിളള നിലപാട് മാറ്റി. ആരെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. എന്നാലിപ്പോൾ ഹൈക്കോടതിയിലെ ഹർജിയിലെ വിവരങ്ങൾ പുറത്ത് വന്നതോടെ ബിജെപി വീണ്ടും നാണക്കേടിലായിരിക്കുകയാണ്.

English summary
PS Sreedharan Pillai files transcript of his speech at High Court, which says Thantri called him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X