Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന് നേരെ കാസര്‍കോഡ് ബിജെപിയുടെ പ്രതിഷേധം; വഴിമാറി സഞ്ചരിച്ച് മുഖ്യമന്ത്രി

കാസര്‍ഗോഡ്: പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ അറസ്റ്റിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒക്കിനടുക്കയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനത്തിന് എത്തിയതായിരുന്നു പിണറായി.

ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രന്‍റെ ശക്തികേന്ദ്രം കൂടിയാണ് കാസര്‍ഗോഡ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരഭിച്ച മാര്‍ച്ച് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയുടെ അരക്കിലോമീറ്റര്‍ ദൂരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

പ്രതിഷേധങ്ങള്‍ക്കിടെ മറ്റൊരു വഴിയിലൂടെ 11 മണിയോടെ മുഖ്യമന്ത്രി വേദിയിലെത്തി. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി യാത്ര മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടതെന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോനീസിനെ വിന്യസിച്ചിരുന്നു.

CM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+