കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന് നേരെ കാസര്‍കോഡ് ബിജെപിയുടെ പ്രതിഷേധം; വഴിമാറി സഞ്ചരിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

കാസര്‍ഗോഡ്: പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ അറസ്റ്റിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒക്കിനടുക്കയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനത്തിന് എത്തിയതായിരുന്നു പിണറായി.

<strong>ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായി മാത്യൂ ടി തോമസിന്- ജയശങ്കറിന്‍റെ പരിഹാസം </strong>ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായി മാത്യൂ ടി തോമസിന്- ജയശങ്കറിന്‍റെ പരിഹാസം

ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രന്‍റെ ശക്തികേന്ദ്രം കൂടിയാണ് കാസര്‍ഗോഡ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരഭിച്ച മാര്‍ച്ച് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയുടെ അരക്കിലോമീറ്റര്‍ ദൂരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

<strong>പ്രിയതമന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തയ്യാറായി ബാലുവിന്‍റെ സ്വന്തം ലക്ഷ്മി; പിന്തുണയോടെ ഉറ്റവരും</strong>പ്രിയതമന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തയ്യാറായി ബാലുവിന്‍റെ സ്വന്തം ലക്ഷ്മി; പിന്തുണയോടെ ഉറ്റവരും

പ്രതിഷേധങ്ങള്‍ക്കിടെ മറ്റൊരു വഴിയിലൂടെ 11 മണിയോടെ മുഖ്യമന്ത്രി വേദിയിലെത്തി. സുരക്ഷാ കാരണങ്ങളാലാണ് മുഖ്യമന്ത്രി യാത്ര മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടതെന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോനീസിനെ വിന്യസിച്ചിരുന്നു.

CM

English summary
bjp protest against cm pinarayi vijayan in kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X