കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ബിജെപി; കരി ഓയില്‍ പ്രയോഗവും റീത്തും!! തരൂരിന് ലീഗിന്റെ പിന്തുണ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുവമോർച്ചയുടെ കരിഓയിൽ പ്രതിഷേധം | Oneindia Malayalam

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകരുടെ കരി ഓയില്‍ പ്രയേഗം. പ്രസ്താവന പിന്‍വലിക്കണമെന്നും ശശി തരൂര്‍ മാപ്പ് പറയണമെന്നും അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം.

ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ഓഫീസിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി ഓയില്‍ നീക്കി പരിസരം വൃത്തിയാക്കി. തരൂരിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ മുസ്ലിം ലീഗും രംഗത്തുവന്നു. വിവരങ്ങള്‍ ഇങ്ങനെ....

 രാജ്യം മൊത്തം മാറും

രാജ്യം മൊത്തം മാറും

ബിജെപി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ രാജ്യം മൊത്തം മാറുമെന്ന് സൂചിപ്പിച്ചാണ് ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കരി ഓയില്‍ ഒഴിച്ചു

കരി ഓയില്‍ ഒഴിച്ചു

എന്നാല്‍ ഇതിനെതിരെ ബിജെപി ദേശീയ തലത്തിലും സംസ്ഥാനത്തും പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ കരി ഓയില്‍ ഒഴിച്ചു. കൂടാതെ റീത്ത് വയ്ക്കുകയും ചെയ്തു. പാകിസ്താന്‍ ഓഫീസ് എന്ന് എഴുതിവയ്ക്കുകയും ചെയ്തു.

രാജ്യം വിട്ടുപോകണം

രാജ്യം വിട്ടുപോകണം

തരൂര്‍ മാപ്പ് പറയണമെന്നും രാജ്യം വിട്ടുപോകണമെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തരൂരിന്റെ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. തരൂരിന്റെ പ്രസ്താവനയ്ക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗും തരൂരിനെ പിന്തുണച്ചു രംഗത്തെത്തി.

മുസ്ലിം ലീഗിന്റെ പ്രതികരണം

മുസ്ലിം ലീഗിന്റെ പ്രതികരണം

തരൂരിന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പോലെ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും അനുഭവിക്കേണ്ടി വരുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.

 ഭയപ്പെടുത്തരുതെന്ന് തരൂര്‍

ഭയപ്പെടുത്തരുതെന്ന് തരൂര്‍

പ്രതിഷേധം കണ്ട് പ്രസ്താവന പിന്‍വലിക്കില്ലെന്ന് തരൂര്‍ പ്രതികരിച്ചു. പ്രസ്താവനയോട് പ്രതിഷേധിക്കേണ്ട രീതി ഇങ്ങനെയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഭയപ്പെടുത്താനാണ് പ്രതിഷേധക്കാരുടെ ശ്രമം. ബിജെപി ഫാഷിസ്റ്റ് രീതിയാണ് തുടരുന്നതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

കരി ഓയില്‍ നീക്കി, സുരക്ഷ ശക്തം

കരി ഓയില്‍ നീക്കി, സുരക്ഷ ശക്തം

ബിജെപിയുടെ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തരൂരിന്റെ ഓഫീസിലെത്തി. കരി ഓയില്‍ അവര്‍ നീക്കി. പരിസരം വൃത്തിയാക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഓഫീസ് പരിസരത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പെട്രോള്‍ വില കുതിച്ചുയരുന്നു; നൂറ് രൂപയിലെത്തുമെന്ന് പ്രവചനം, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്പെട്രോള്‍ വില കുതിച്ചുയരുന്നു; നൂറ് രൂപയിലെത്തുമെന്ന് പ്രവചനം, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

English summary
Hindu Pakistan: BJP Protest in Shashi Tharoor MP's Office in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X