കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാനാണ് ശബരിമലയിലെ നിരോധനാജ്ഞയെന്ന് ശോഭ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നും യുവതികള്‍ എത്തിയതോടെ പമ്പയില്‍ മണിക്കൂറുകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകായണ്. മനിതി എന്ന സ്ത്രീകൂട്ടായമയുടെ കീഴിലായിരുന്നു ഇന്ന് പുലര്‍ച്ചയോടെ തമിഴ്‌നാട്ടില്‍ നിന്നുളള 11 അംഗ സംഘം പമ്പയില്‍ എത്തിയത്.

പമ്പയില്‍ നിന്ന് ഇവരെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടതോടെ മനിതി സംഘം മടങ്ങുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടത് കൊണ്ടാണ് മടങ്ങിപോവുന്നതെന്ന് മനിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

shobha

ശബരിമല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് സമീപം ശോഭ സുരേന്ദ്രന്റെ സമരപന്തലിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തി. മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമത്തിനെതിരേയായിയിരുന്നു ബിജെപിയുടെ നാമജപ പ്രതിഷേധം.

ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാനെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം.

English summary
bjp protest in sobha surendrans strike spot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X