കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ശബരിമല സമരം യുവതീ പ്രവേശനത്തിന് എതിരെ അല്ലെന്ന് ഒ രാജഗോപാൽ, ഒത്തുതീർപ്പിന് തയ്യാർ!

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സമരം യുവതീ പ്രവേശനത്തിന് എതിരെയാണോ അതോ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എതിരെയാണോ എന്നത് ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കും പോലും പിടിയില്ല. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഓരോ തവണയും പല നിലപാടുകളാണ് പറയുന്നത്. ശബരിമലയിലെ യുവതീ പ്രവേശനം അല്ല ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ വിഷയം എന്നാണ് ബിജെപിയുടെ ഏക എംഎല്‍എയും തലമുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!

ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്നത് രാഷ്ട്രീയ സമരമാണ്. ശബരിമലയിലെ പോലീസ് നടപടിയും അടിസ്ഥാന സൗകര്യങ്ങളില്ലായ്മയുമാണ് ബിജെപി ഉയര്‍ത്തുന്ന വിഷയങ്ങളെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

or

ശബരിമലയില്‍ നിന്നും ബിജെപിയുടെ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് സര്‍ക്കാരിന് എതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. സമരത്തില്‍ സര്‍ക്കാര്‍ തയ്യാറാണ് എങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാം എന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി. ശബരിമല വിഷയവും കെ സുരേന്ദ്രന്റെ അറസ്റ്റും ഒ രാജഗോപാല്‍ നിയമസഭയില്‍ ഉന്നയിച്ചില്ല എന്ന് ബിജെപിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നുണ്ട്.

എന്നാല്‍ ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തരുത് എന്നാണ് തന്റെ നിലപാടെന്ന് രാജഗോപാല്‍ പ്രതികരിച്ചു. സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫിന്റെ രീതി അനുകരിക്കില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ഇനിയും ധാരാളം സമയമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു

English summary
BJP protest is not against women entry in Sabarimala, says O Rajagopal MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X