Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ണ് അടച്ചാല്‍ അപ്പോ മിസ് ആവും'.. മുഖ്യന് നേരെയുള്ള ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം! വൈറല്‍ വീഡിയോ

Recommended Video

cmsvideo
    അടപടലം പൊളിഞ്ഞ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം

    ശബരിമല വിഷയത്തില്‍ വീണ്ടും പ്രതിഷേധം കനപ്പിക്കുമെന്ന് ബിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കുന്നില്ല എന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാനുള്ള ബിജെപിയുടെ നീക്കം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മന്ത്രിമാരേയും മുഖ്യമന്ത്രിയേയും വഴി തടയുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ബിജെപി മുഖ്യമന്ത്രിയുടെ വഴി തടഞ്ഞ് കരങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

    സംഭവത്തിന്‍റെ വീഡിയോ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്. കരിങ്കൊടി കാണിക്കാന്‍ എത്തിയവരെ കാണണമെങ്കില്‍ കണ്ണടക്കല്ലേ, കണ്ണടച്ചാല്‍ അപ്പോ മിസ് ആവും എന്ന് പറഞ്ഞ് കൊണ്ടാണ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. സംഭവം ഇങ്ങനെ

    ഉദ്ഘാടന പരിപാടി

    ഉദ്ഘാടന പരിപാടി

    പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി 2000 വീടുകള്‍ സഹകരണ മേഖലയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജിലായിരുന്നു പരിപാടി.

    മുദ്രാവാക്യം വിളി

    മുദ്രാവാക്യം വിളി

    ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേന എത്തിയ സ്ത്രീകളും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ശരണം വിളി മുദ്രാവാക്യവുമായി മുഖ്യന് നേരെ പ്രതിഷേധം ഉയര്‍ത്തി.

    പ്രസംഗം തുടര്‍ന്നു

    പ്രസംഗം തുടര്‍ന്നു

    എന്നാല്‍ ശരണംവിളി ഒരുപാട് കണ്ടിട്ടുണ്ട് ഇതൊന്നും കണ്ട് പേടിക്കുന്ന ആളല്ല താനെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മണ്ഡലകാലമല്ലേ, പലയിടത്തും ശരണം വിളിയല്ലേ, വിളിക്കുന്നവര്‍ വിളിച്ചോട്ടെ എന്ന് പറഞ്ഞ് പ്രതിഷേധം അവഗണിച്ച് മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

     പരിപാടിക്ക് വരുമ്പോള്‍

    പരിപാടിക്ക് വരുമ്പോള്‍

    സംഭവത്തില്‍ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.അതേസമയം പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന വഴിക്കാണ് ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് മുഖ്യമന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. .

    പൊളിഞ്ഞു

    പൊളിഞ്ഞു

    മുഖ്യനെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിക്കുകയായിരുന്നു ബിജെപിക്കാരായ 'രണ്ട്' പേരുടെ ഉദ്ദേശം. എന്നാല്‍ എല്ലായപ്പോഴും സംഭവിക്കാറുളളത് പോലെ അതും പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരുമ്പോള്‍ രണ്ട് പേര്‍ ഓടി വരുന്നതും എന്നാല്‍ കരിങ്കൊടി കാണിക്കല്‍ പൂര്‍ണമായും നടത്താനും ഇരുവര്‍ക്കും പറ്റിയില്ല.

    വൈറല്‍ വീഡിയോ

    വൈറല്‍ വീഡിയോ

    രണ്ട് തവണ കരിങ്കൊടി കാണിച്ച് ശരണം വിളിച്ച് പ്രതിഷേധിക്കാന്‍ നോക്കിയ പരിപാടി എട്ട് നിലയില്‍ പൊട്ടി. സംഭവത്തിന്‍റെ വീഡിയോ ബിജെപി കേരള അവരുടെ ട്വിറ്ററിലൂടെ പങ്കുവെച്ചെന്നതാണ് അതിലും വലിയ തമാശ.

    വീഡിയോ മുക്കി

    വീഡിയോ മുക്കി

    എന്നാല്‍ സംഭവം കോമഡിയായതോടെ ബിജെപി വീഡിയോ മുക്കിയിട്ടുണ്ട്. അതേസമയം വീഡിയോയ്ക്ക് വന്‍ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

    എജ്ജാതി ട്രോള്‍

    എജ്ജാതി ട്രോള്‍

    മലയാളികളുടെ എല്ലാ ട്രോളുകള്‍ക്കും മുകളിലാണ് ഈ ട്രോള്‍. എജ്ജാതി വീഡിയോ എന്നാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ വീഡിയോ പങ്കുവെച്ച് എഴുതിയത്.

    മിസ്സായി പോയി

    മിസ്സായി പോയി

    അതേസമയം കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് ആയിരുന്നു മറ്റൊരു തമാശ. അയ്യോ ഞാന്‍ കണ്ണടച്ചപ്പോള്‍ ആ കരിങ്കൊടി കാണിക്കാന്‍ ഓടിയവരെ തനിക്ക് മിസായോ എന്നാണ് ഒമര്‍ ട്വീറ്റ് ചെയ്തത്. എന്തായാലും സോഷ്യല്‍ മീഡിയ വീഡിയോ ആഘോഷമാക്കുന്നുണ്ട്.

    വീഡിയോ

    വീഡിയോ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+