കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് ബിജെപി, കെ സുരേന്ദ്രൻ അടക്കമുളള നേതാക്കൾ അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അടക്കമുളള വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി നിയമസഭയ്ക്കുളളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പുറത്ത് പ്രതിഷേധം നടത്തി ബിജെപി. മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിജെപി നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുളളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

bjp

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

അറസ്റ്റിലായ നേതാക്കളെ പോലീസ് കൻ്റോൺമെൻ്റ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അദാനി എന്റര്‍പ്രൈസസ് നല്‍കാന്‍ തയ്യാറായ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം എടുത്തതിന് യാതൊരു നീതികരണവുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. കേരള നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.

സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി! സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!

സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യവും, സംസ്ഥാന സര്‍ക്കാരിന്റെ യുക്തിസഹമായ അഭിപ്രായങ്ങളും, ബഹുഭൂരിപക്ഷം രാഷ്ട്രീയകക്ഷി നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചുകൊണ്ട് ആഗസ്റ്റ് 19, 2020 ലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും, തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള SPVക്ക് നല്‍കണമെന്നും കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ നിയമസഭ ആവശ്യപ്പെട്ടു.

നാടകീയ നീക്കങ്ങൾക്കൊടുവിൽ തീരുമാനം! രാഹുൽ ഇല്ല! സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും!നാടകീയ നീക്കങ്ങൾക്കൊടുവിൽ തീരുമാനം! രാഹുൽ ഇല്ല! സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും!

എകെ ആന്റണിയോ മൻമോഹൻ സിംഗോ? സോണിയ ഒഴിഞ്ഞാൽ കോൺഗ്രസിന് മുന്നിൽ 4 സാധ്യതകൾ!എകെ ആന്റണിയോ മൻമോഹൻ സിംഗോ? സോണിയ ഒഴിഞ്ഞാൽ കോൺഗ്രസിന് മുന്നിൽ 4 സാധ്യതകൾ!

രാഹുൽ ഗാന്ധിക്ക് വേണ്ടി പൈലറ്റും ഗെഹ്ലോട്ടും ഒരുമിച്ച് കളത്തിൽ! പടയൊരുക്കം മുറുകി കോൺഗ്രസ്രാഹുൽ ഗാന്ധിക്ക് വേണ്ടി പൈലറ്റും ഗെഹ്ലോട്ടും ഒരുമിച്ച് കളത്തിൽ! പടയൊരുക്കം മുറുകി കോൺഗ്രസ്

'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!

English summary
BJP protested outside state assembly demanding Chief Minister's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X