കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 കോടി പരസ്യത്തിന് ഉമ്മന്‍ ചാണ്ടി...? എതിര്‍പ്പുമായി ബിജെപി

Google Oneindia Malayalam News

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണത്തിനായി 500 കോടി രൂപയുടെ പരസ്യങ്ങള്‍ നല്‍കാനൊരുങ്ങുന്നുവെന്ന് ബിജെപിയുടെ ആരോപണം. പരസ്യം നല്‍കാന്‍ അമേരിക്കന്‍ ഏജന്‍സിയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നും ബിജെപി ആരോപിയ്ക്കുന്നു.

ബിജെപി കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ആണ് ദില്ലിയില്‍ വച്ച് ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്. സംസ്ഥാനം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയ്ക്കാണ് കളമൊരുങ്ങുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

PK Krishnadas

സര്‍ക്കാരിന്റെ പരസ്യ പ്രചാരണത്തിന് കരാര്‍ നല്‍കുന്നത് സംബന്ധിച്ച പരസ്യം കേരളത്തിലെ ഒരു പത്രത്തിലും നല്‍കിയിരുന്നില്ലെന്നാണ് ആരോപണം. ഒരു മറാത്തി പത്രത്തിലാണത്രെ സര്‍ക്കാരിന്റെ ഈ പരസ്യം വന്നത്. ഇത് തന്നെ തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവാണെന്ന് കൃഷ്ണദാസ് ആരോപിയ്ക്കുന്നു.

അമേരിക്കയിലെ ഒരു ലോബിയിങ് കമ്പനിയായ ആപ്‌കോ വേള്‍ഡ് വൈഡ് ആണ് ഈ പരസ്യ പ്രചാരണങ്ങളുടെ കരാര്‍ ഏറ്റെടുക്കാന്‍ പോകുന്നതെന്നും കൃഷ്ണദാസ് ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൃഷ്ണദാസിന്റെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിനായിരിക്കും വഴിവയ്ക്കുക എന്നത് ഉറപ്പാണ്. സോളാര്‍ കേസും ബാര്‍ കോഴയും ഒക്കെ ആയി കുടുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന് വലിയ പ്രതിസന്ധിയാകും സൃഷ്ടിയ്ക്കുക.

English summary
BJP raises new corruption allegation against UDF government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X