കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയ്ക്ക് അടുക്കള വരെ പോകാമെങ്കില്‍ സുരേഷ് ഗോപിയ്ക്കും പോകാമെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സുരേഷ് ഗോപിയെ അപമാനിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ ഒടുവില്‍ ബിജെപി രംഗത്തെത്തി. സുരേഷ് ഗോപിയെ വീട്ടില്‍ പോയി കണ്ടതിന് ശേഷം ബിജെപി നേതാക്കളായ കെ സുരേന്ദ്രനും വിവി രാജേഷും എന്‍എസ്എസിനെതിരെ ആഞ്ഞടിച്ചു.

മന്നത്താചാര്യനും എന്‍എസ്എസും ആരുടേയും കുടുംബ സ്വത്തല്ലെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. മന്നത്ത് പത്മനാഭനും എന്‍എസ്എസും പൊതു സ്വത്താണെന്നും പറഞ്ഞു.

K Surendran

എന്നാല്‍ ഇതുകൊണ്ടൊന്നും സുകുമാരന്‍ നായര്‍ക്കെതിരെയുള്ള വിമര്‍ശനം അവസാനിച്ചില്ല. കെഎം മാണിയ്ക്കും പിജെ കുര്യനും എന്‍എസ്എസ് ആസ്ഥാനത്തിന്റെ അടുക്കള വരെ പോകാമെങ്കില്‍ സുരേഷ് ഗോപിയ്ക്കും പോകാമെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. സുരേഷ് ഗോപിയെ അധിക്ഷേപിച്ചത് കേരളത്തിന് തന്നെ നാണക്കേടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ദിവസം വൈകിയാണ് ബിജെപി നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി പെരുന്നയില്‍ വന്നത് എന്നായിരുന്നു സുകുമാരന്‍ നായരുടെ ആക്ഷേപം.

സുകുമാരന്‍ നായര്‍ക്കാണ് രാഷ്ട്രീയമുള്ളതെന്നാണ് ഇതിനോട് സുരേന്ദ്രന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് സുകുമാരന്‍ നായര്‍ക്കുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

English summary
BJP react to Suresh Gopi-Sukamaran Nair Controversy. BJP leader K Surendran said that NSS is not family property of Sukumaran Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X