കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി: മുതിര്‍ന്ന നേതാക്കളെ നിയമസഭാ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയില്‍ തീരുമാനമായി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഉള്‍പ്പെടെയുള്ളവരെ മത്സര രംഗത്തിറക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പു വരെ സംസ്ഥാന നേതൃത്വത്തില്‍ പുന:സംഘടന വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇതേസമയം കുമ്മനത്തിന്റെ കേരളായാത്ര ജനുവരി അവസാനം ആരംഭിക്കും. ക്രിസ്ത്യന്‍ സംഘടനകളുമായി അടുക്കാനും ബി ജെപി നീക്കമുണ്ട്.

തിരഞ്ഞെടുപ്പ് വിജയം

തിരഞ്ഞെടുപ്പ് വിജയം

മുതിര്‍ന്ന നേതാക്കളെ ഇറക്കി കടുത്ത പോരാട്ടത്തിലൂടെ തിരഞ്ഞെടുപ്പ് വിജയം നേടാനാണ് ബിജെപി കോര്‍കമ്മറ്റിയുടെ തീരുമാനം.

കുമ്മനം മത്സരിക്കുന്നത്

കുമ്മനം മത്സരിക്കുന്നത്

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമത്തു നിന്നോ തിരുവനന്തപുരത്തു നിന്നോ ജനവിധി തേടും. മുന്‍ അദ്ധ്യക്ഷന്‍ വി മുരളീധരന്‍ കഴക്കൂട്ടം നിന്നായിരിക്കും ജനവിധി തേടുന്നത്.

മത്സരിക്കുന്ന മറ്റു പ്രധാനികള്‍

മത്സരിക്കുന്ന മറ്റു പ്രധാനികള്‍

പി കെ കൃഷ്ണദാസ് കാട്ടാക്കട, എംടി രമേശ് ചെങ്ങന്നൂര്‍ എന്നിവരുടെ കാര്യത്തിലും ഏകദേശ ദാരണയായിട്ടുണ്ട്. കുമ്മനം നേമത്ത് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഒ രാജഗോപാല്‍ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കും. എന്നാല്‍ കെ സുരേന്ദ്രന്‍ വട്ടിയൂര്‍ കാവില്‍ മത്സരിക്കണമെന്ന അഭിപ്രായവുമുണ്ട്.

 മത്സരത്തില്‍ സുരേഷ് ഗോപിയും

മത്സരത്തില്‍ സുരേഷ് ഗോപിയും

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ സുരേഷ് ഗോപിയുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.

കേരളായാത്ര

കേരളായാത്ര

പാര്‍ട്ടി അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ കേരളാ യാത്ര സംഘടിപ്പിക്കും. 20 ദിവസം നീളുന്ന യാത്ര നടത്താനാണ് തീരുമാനം. എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള സാമുദായിക സംഘടകളുമായി തിരഞ്ഞെടുപ്പിന് മുന്‍പ് ധാരണയിലെത്തും.

English summary
BJP ready to niyama sbha election, they will decided candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X