Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയുമായി 'സഹകരിയ്ക്കാന്‍' ബിജെപി തയ്യാര്‍... പറഞ്ഞത് വി മുരളീധരന്‍

കോഴിക്കോട്: അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവച്ച കെഎം മാണിയുടെ പാര്‍ട്ടിയുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്ന് ബിജെപി നേതൃത്വം. കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനാണ് വ്യക്തമാക്കിയത്.

ഒരുപാര്‍ട്ടിയിലെ ആരെങ്കിലും അഴിമതി കാണിച്ചതുകൊണ്ട് ആ പാര്‍ട്ടിയുമായിത്തന്നെ സഹകരിയ്ക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നാണ് ബിജെപി ചോദിയ്ക്കുന്നത്. കെഎം മാണിയ്‌ക്കെതിരെ മാത്രമാണല്ലോ അഴിമതി ആരോപണം നിലവിലുള്ളത്. തെക്കന്‍ കേരളത്തില്‍ മാണി ഗ്രൂപ്പുമായി സഹകരിയ്ക്കാനാണ് പദ്ധതി.

V Muraleedharan

സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളൊഴികെ ആരുമായും സഹകരിയ്ക്കാന്‍ തയ്യാറാണെന്നാണ് മുരളീധരന്‍ വ്യക്തമാക്കുന്നത്. മറ്റ് പാര്‍ട്ടികളുമായി സഹകരിച്ച് പഞ്ചായത്തുകളില്‍ ഭരണസമിതികള്‍ ഉണ്ടാക്കുമെന്നും മുരളീധരന്‍ പറയുന്നുണ്ട്.

വി മുരളീധരന്‍ ഇങ്ങനെയാണ് പറയുന്നതെങ്കിലും കേരള കോണ്‍ഗ്രസ് എം അതൊന്നും അംഗീകരിയ്ക്കുന്നില്ല. ബിജെപിയുമായി ഒരു സഖ്യത്തിനും ഇല്ലെന്നാണ് അവരുടെ പക്ഷം.

കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുമ്പേ വാര്‍ത്തകളുണ്ടായിരുന്നു. ആ സമയത്താണ് ബാര്‍ കോഴ ആരോപണം ഉയര്‍ന്നുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+