ബിജെപി പാര്‍ട്ടി പുനഃസംഘടന: കെ സുരേന്ദ്രന്‍ അധ്യക്ഷനായി തുടരും, കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍
തിരുവനന്തപുരം: അധ്യക്ഷനേയും ജനറല്‍ സെക്രട്ടറി മാരേയും മാറ്റാതെ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടന. നിലവില്‍ ട്രഷറര്‍ ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. പി രഘുനാഥ്, ബി ഗോപാലാകൃഷ്ണന്‍, ശിവന്‍കുട്ടി എന്നിവരെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. എ എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പാർട്ടിക്ക് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്
കോട്ടയത്ത് ജി ലിജിന്‍ ലാലിനെയും പാലക്കാട് കെ എം ഹരിദാസിനേയും വയനാട് കെ.പി മധുവിനെയും കാസര്‍ഗോഡ് രവീശ തന്ത്രിയെും പത്തനംതിട്ടയില്‍ വി. എ സൂരജിനെയുമാണ് പുതിയ പ്രസിഡന്റുമാരായി നിയോഗിച്ചത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ ചില അസ്വാരസ്യങ്ങല്‍ ഉണ്ടായെങ്കിലും തിരുത്താതെ പുനഃസംഘടനയുമായി മുന്നോട്ട് പോവുകയാണ് ബിജെപി.

കെ ശ്രീകാന്ത്, ജെ ആര്‍ പത്മകുമാര്‍,രേണു സുരേഷ്, പന്തളം പ്രതാപന്‍ എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. ജെആര്‍ പത്മകുമാറിന് പകരം ഇ കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറിയാവും. നടന്‍ ജി കൃഷ്ണകുമാര്‍, എംഎസ് സമ്പൂര്‍ണ, ജി രാമന്‍ നായര്‍ എന്നിവരെയാണ് ദേശീയ കൗണ്‍സിലിലേക്ക് നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ ജി രാമന്‍ നായരെ നേരത്തെ പാര്‍ട്ടി വൈസ് പ്രസിഡന്റ് പദവിയിലായിരുന്നു നിയോഗിച്ചിരുന്നത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കെവിഎസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടിപി സിന്ധുമോള്‍, നാരായണന്‍ നമ്പൂതിരി, സന്ദീപ് ജി. വാര്യര്‍ എന്നിവാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍. കെ. സോമന്‍ (തിരുവനന്തപുരം), എന്‍ഹരി (എറണാകുളം സോണ്‍), വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍(പാലക്കാട് സോണ്‍) ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട് സോണ്‍) എന്നിവരാണ് പുതിയ സോണല് പ്രസിഡന്റുമാര്‍. സംസ്ഥാന കമ്മറ്റി മെമ്പറായി സജി ശങ്കര്‍, സെല്‍ കോര്‍ഡിനേറ്ററായി അശോകന്‍ കുളനട എന്നിവരേയും തിരഞ്ഞെടുത്തു.
പാർട്ടി ഏല്പ്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുമെന്നായിരുന്നു പാര്‍ട്ടി തീരുമാനം അറിഞ്ഞതിന് പിന്നാലെ നിയുക്ത ട്രഷറര്‍ ഇ കൃഷ്ണദാസ് പ്രതികരിച്ചത്. 2016 ല്‍ പാലക്കാട് അധ്യക്ഷനായി ചുമതലയേറ്റെടുത്തിന് പിന്നാലെ ജില്ലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications